KBO Updates

KBO Index » Villain

Villain

Release date : 27 October 2017

Directed by : B. Unnikrishnan

Produced by : Rockline Venkatesh

Screenplay by :B. Unnikrishnan

Music by : 4 Musics

BGM : Sushin Shyam

Cinematography : Manoj Paramahamsa, N. K. Ekambaram

Edited by : Shameer Mohammed

Production company : Rockline Entertainments Pvt Ltd.

Distributed by : Maxlab Cinemas and Entertainments

നായകസങ്കൽപ്പങ്ങൾ പൊളിച്ചെഴുതുന്ന വില്ലൻ! ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വില്ലൻ. ടെക്നിക്കൽ ആയി സകല മേഖലയിലും മികവ് പുലർത്തുന്ന ചിത്രം.

Plot
സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ഒരു ട്രാജഡിയെ തുടർന്ന് 7 മാസത്തെ ലീവിന് ശേഷം സർവീസിൽ കേറുന്ന എ.ഡി.ജി.പി മാത്യു മാഞ്ഞൂരാൻ തൻ്റെ സർവീസിലെ അവസാന ദിവസത്തിലേക്ക് വോളന്ററി റിട്ടയർമെന്റ് എടുക്കാൻ പോകുന്നതും, തുടർന്ന് ഒരു കൊലപാതക കേസ് ഏറ്റെടുക്കാൻ നിര്ബന്ധിതൻ ആകുന്നതുമാണ് ചിത്രത്തിൻ്റെ പ്ലോട്ട്.

തർക്കത്തിൽ പെട്ട് അടഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിൽ നടക്കുന്ന കൊലപാതകത്തോടെ ആണ് ചിത്രത്തിൻ്റെ തുടക്കം. അതെ തുടർന്ന് വീണ്ടും ആ പാറ്റേർണിൽ കൊലപാതകങ്ങൾ നടക്കുകയും അതിൻ്റെ പുറകെ പോകുന്ന പോലീസുമാണ് കഥാസംഗ്രഹം.

Script & Direction
സംവിധായകൻ ഉണ്ണികൃഷ്ണൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. കുറ്റാന്വേഷണം എന്ന ജോണറിൽ വരുമെങ്കിലും ഹീറോയിസവും ഡ്രമാറ്റിക് ആയുള്ള സീക്വന്സുകളും മാക്സിമം ഒഴിവാക്കി ഒരു യുണീക് ആയുള്ള എക്സ്പീരിയൻസ് ആണ് സംവിധായകൻ വില്ലൻ ഒരുക്കിയിരിക്കുന്നത്. ഡയലോഗുകൾ ചിത്രത്തിൻ്റെ പ്രധാന ഹൈലൈറ്റ് ആണ്. നീട്ടി വലിച്ചുള്ളവയല്ല, ചെറുതെങ്കിലും മനോഹരമായവ.

സംവിധാന രീതിയിൽ മുൻപുള്ള ചിത്രങ്ങളേക്കാൾ ഒരുപാട് മികവുണ്ട്  വില്ലനിൽ. ഏറെ കുറെ ഗ്രാൻഡ്മാസ്റ്റർ എന്ന തൻ്റെ തന്നെ ചിത്രത്തിനോട് വേണമെങ്കിൽ താരതമ്യം ചെയ്യപ്പെടാവുന്ന സംവിധാന പാറ്റേൺ ആണ് ചിത്രത്തിന്. അധികം ബഹളങ്ങൾ ഒന്നുമില്ലാതെ സ്വസ്ഥമായി ഇരുന്നു കാണേണ്ട ചിത്രം തന്നെയാണ് വില്ലൻ.

Cast & Performances
എ.ഡി.ജി.പി മാത്യു മാഞ്ഞൂരാൻ ആയി മോഹൻലാലിൻ്റെ സമീപ കാലഘട്ടത്തിലെ നല്ല പെര്ഫോമന്സുകളിൽ ഒന്ന് തന്നെയാണ് വില്ലൻ പ്രേക്ഷകന് സമ്മാനിക്കുന്നത്. സ്ലോ പേസ്ഡ് ഇമോഷണൽ ത്രില്ലെർ എന്ന ജോണറിൽ പെടുത്താവുന്ന ചിത്രം ആവശ്യപ്പെടുന്ന സബ്റ്റിൽ പെർഫോമൻസ് അദ്ദേഹത്തിൻ്റെ കൈകളിൽ ഭദ്രമായിരുന്നു. ചെറുതെങ്കിലും, നായിക കഥാപാത്രം ആയി വന്ന മഞ്ജു വാര്യരും മികച്ച പ്രകടനം ആയിരുന്നു. പ്രത്യേകിച്ചും ഹോസ്പിറ്റൽ സീനുകളിൽ.

വലിയ ഒരു താരനിര തന്നെ ഉള്ള ചിത്രത്തിൽ ഹൻസിക, വിശാൽ, ശ്രീകാന്ത്, ചെമ്പൻ വിനോദ്, രഞ്ജി പണിക്കർ, സിദ്ദിഖ്, സായികുമാർ, അജു വർഗീസ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എല്ലാവരും നല്ല പ്രകടനം കാഴ്ച വച്ചു.

Songs, BGM & Other Technical Aspects
ചിത്രത്തിൻ്റെ ടൈറ്റിൽ സോങിലൂടെ തന്നെ ഏകദേശം ചിത്രം കൺവെ ചെയ്യാൻ ഉദ്ദേശിക്കുന്ന മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ 4 മ്യൂസിക്സിനു സാധിച്ചു. അത്ര മനോഹരമായിരുന്നു പതിയെ നീ എന്നെ ഗാനം. ആദ്യ പകുതിയിൽ ഉള്ള രണ്ടു ഗാനങ്ങളിൽ "കണ്ടിട്ടും കണ്ടിട്ടും" എന്ന ആദ്യത്തെ ഗാനം നന്നായി.

സുഷിൻ ശ്യാമിൻ്റെ BGM ചിത്രത്തിൻ്റെ ടോട്ടാലിറ്റിയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. അത്രയ്ക്ക് മനോഹരവും ഇണങ്ങുന്നതുമായ മ്യൂസിക് ആണ് സുഷിൻ നൽകിയത്.

ഏകാംബരവും, മനോജ് പരമഹംസയും ചേർന്നൊരുക്കിയ ഫ്രയിമുകൾ മികവുറ്റതായിരുന്നു. 8k റെസൊലൂഷനിൽ ഷൂട്ട് ചെയ്തതിൻ്റെ ഗുണവും രംഗങ്ങൾക് മിഴിവേകി. മിക്ക സീനുകളിലും ഉള്ള VFX പ്രേക്ഷകർക്ക് അധികം മനസ്സിലാവാതെ പോകുന്നതിൽ VFX ടീമും വിജയിച്ചു. ഏറ്റവും ടെക്നിക്കൽ മികവ് പുലർത്തുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് വില്ലൻ്റെ സ്ഥാനം.

Overall
ട്രെയിലറും, ഡാർക്ക് ടോണിലുള്ള പോസ്റ്റേഴ്സും പ്രേക്ഷകനിലേക്ക് എത്തിക്കാൻ സാധ്യത ഉള്ള മാസ്സ് എലമെന്റ് ചിത്രത്തിൽ ഇല്ല. സിമ്പിൾ ആയി ഒരേ പേസിൽ പോകുന്ന ഈഷൽ ത്രില്ലെർ ആണ് വില്ലൻ. ഒരു പക്ഷെ ലീഡ് കാസ്റ്റിന്റെ റീസൻറ് ബെസ്ററ് പ്രകടനങ്ങളാൽ സമ്പന്നമായ ചിത്രം. തുടക്കത്തിൽ നായക കഥാപാത്രം പറയുന്ന, "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് പോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തിലില്ല" എന്ന ഡയലോഗിനോടു നീതി പുലർത്തുന്ന ചിത്രം ആയി മാറുന്നു വില്ലൻ.