KBO Updates

KBO Index » Velipadinte Pusthakam

Release date : 31 August 2017

Directed by   Lal Jose

Produced by   Antony Perumbavoor

Written by   Benny P. Nayarambalam

Music by   Shaan Rahman

Cinematography   Vishnu Sarma

Edited by   Ranjan Abraham

Production company :  Aashirvad Cinemas

Distributed by :  Maxlab Cinemas and Entertainments


വെളിപാടിൻറെ പുസ്തകം. മലയാള സിനിമ ഏറെക്കാലമായി കാത്തിരുന്ന കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷകളോടെ പിറന്ന ചിത്രം. ഉണ്ടായ പ്രതീക്ഷയോട് ഏകദേശം നീതി പുലർത്തി എന്ന് തന്നെ പറയാം, പ്രത്യേകിച്ച് ലാൽ ജോസ് ചിത്രങ്ങളുടെ പാറ്റേണുകൾ പിന്തുടരുന്ന മറ്റൊരു ചിത്രം എന്ന രീതിയിൽ.

Plot
ഫാദർ മൈക്കിൾ ഇടിക്കുള എന്ന നായക കഥാപാത്രം കടലോരത്തിനോട് ചേർന്നുള്ള ഒരു കോളേജിൽ വൈസ് പ്രിൻസിപ്പൽ ആയി വരുന്നതാണു പ്രധാന പ്ലോട്ട്. ഫാ: മൈക്കിളിന് ഉണ്ടാകുന്ന വെളിപാടുകൾ ആണ് ചിത്രത്തിൻറെ ഇതിവൃത്തം. സിനിമയ്ക്കുള്ളിലെ സിനിമ എന്ന രീതിയിൽ മുന്നേറുന്നതാണ് ചിത്രം.


Script & Directions
ശരാശരിയിലും താഴെ ഉള്ള ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥ തന്നെ ആണ് ചിത്രത്തിൻറെ പ്രധാന വില്ലൻ. ലാൽ ജോസിൻറെ സംവിധായകനായുള്ള പ്രവർത്തി പരിചയം ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ നന്നായി സഹായിച്ചിട്ടുണ്ട്. ആദ്യപകുതി സ്വതവേ ഉള്ള കോളേജ് സീനുകളുടെ മുന്നോട്ടു പോയ ചിത്രം ഇന്റർവെൽ ബ്ലോക്ക് വലിയ പ്രതീക്ഷ നൽകുന്നതായി നിർത്തി. എന്നാൽ പിന്നീടങ്ങോട്ട് ചിത്രം മുകളിലേക്കുമില്ല, താഴെക്കുമില്ല എന്ന ഒറ്റ  ലെവലിൽ മുന്നോട്ടു പോകുകയായിരുന്നു.


Cast & Performance 
ഫാ: മൈക്കിൾ ആയി സ്‌ക്രീനിൽ എത്തിയത് മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മോഹൻലാൽ ആണ്. ഫാദർ ആയും, പ്രൊഫസർ ആയും, രണ്ടാം പകുതിയിലെ അഭിനേതാവായും നിറഞ്ഞു നിന്ന് ചിത്രത്തിൽ. ചിത്രത്തിൽ മുഴുനീളെ ഉള്ള വേറൊരു കഥാപാത്രം സലിം കുമാറിൻറെ പ്രേം രാജ് എന്ന കഥാപാത്രമാണ്. കോമഡി എന്ന രീതിയിൽ ഉള്ള അദ്ദേഹത്തിൻറെ പ്രകടനം കുറെയേറെ സീനുകളിലും നിരാശ പടർത്തി. അനൂപ് മേനോൻ, അന്നാ രാജൻ, അപ്പാനി  ശരത്, അലൻസിയർ, അരുൺ കുരിയൻ, പ്രിയങ്ക, സിദ്ദിഖ്, ചെമ്പൻ വിനോദ് ഉള്ളവരും പുതുമുഖങ്ങളുമായ  നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ശരാശരി മുതൽ മികച്ച നിലവാരം വരെ കാഴ്ച വച്ച പ്രകടനങ്ങൾ ചിത്രത്തിൽ കാണാം.


BGM, Music & Other Aspects 
റിലീസിന് മുൻപേ ഓളം സൃഷ്‌ടിച്ച ജിമിക്കി കമ്മൽ തന്നെയാണ് ചിത്രത്തിലെ പാട്ടുകളിൽ ഒന്നാമൻ. അതൊഴിച്ചാൽ ഷാൻ റഹ്‌മാന്റെ ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുന്നവ ആയി മാറി. BGM ചിത്രത്തിൻറെ മൂഡിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു, ഏച്ചുകെട്ടൽ അനുഭവപ്പെടാത്തവ. ഛായാഗ്രഹണം കൈകാര്യം ചെയ്ത വിഷ്ണു ശർമ്മ  ഒരിക്കൽ കൂടെ തൻറെ വൈഭവം പ്രകടമാക്കി.


Overall
ഓണചിത്രങ്ങളിൽ ആദ്യം വന്ന ചിത്രം തന്നെ കുടുംബ പ്രേക്ഷകർക്ക് നിരാശ പടർത്തുന്നതല്ല. കുടുംബ സമേതം തീയറ്ററുകളിൽ കാണാൻ പറ്റുന്ന ഒരു ചിത്രം തന്നെ ആണ് വെളിപാടിന്റെ പുസ്തകം. ഒരു ലാൽ ജോസ് ചിത്രം!!