KBO Updates

Archives » February 2017 » Veeram Index

Veeram

Release : February 24 2017
Director :Jayaraj
Produced by : Chandramohan D. Pillai, Pradeep Rajan
Screenplay : Jayaraj
Dialogues : Dr. Gokulnath Ammanathil, Mary Ryan
Based on: Macbeth by William Shakespeare
Music : Jeff Rona
Cinematography : S. Kumar
Editing : Appu N. Bhattathiri
Production company : Chandrakala Arts

Veeram 2.5/5

ജയരാജ് തന്റെ നവരസ സീരീസിലെ അടുത്ത ചിത്രം അനൗൻസ് ചെയ്തപ്പോൾ തന്നെ സിനിമാ ലോകം ആകാംക്ഷയിൽ ആയിരുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കിൽ വന്ന വീരം എന്ന സിനിമ. ഷേക്സ്പിയറുടെ മാക്ബത് എന്ന കൃതിയുടെ മലയാള സിനിമയിലേക്കുള്ള ഒരു അഡാപ്ഷൻ ആണ് വീരം.

Plot 
മലയാളത്തിന്റെ വടക്കൻ പാട്ടിലെ ചതിയനായ ചന്തുവിന്റെയും വടക്കൻ പാട്ടിലെ പോരാട്ടങ്ങളുടെയും കഥ മാക്ബത് എന്ന കൃതിയുമായി മനോഹരമായി ഇണക്കിച്ചേർത്തിരിക്കുന്നു.  

Script and Direction
ശരാശരി തിരക്കഥ,  ശരാശരി നിലവാരത്തിൽ ഉള്ള സംവിധാനം.  എങ്കിലും ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു കഥയെ ഒരുക്കിയ അണിയറക്കാർ തീര്ച്ചയായും അഭിനന്ദനങ്ങൾ അര്ഹിക്കുന്നു.

Cast and Performance 
കുനാൽ കപൂറിന്റ അഭിനയം ഒരു നല്ല നിലവാരത്തിലേക്ക്‌ എത്തിയില്ല. പ്രധാന കാരണം മലയാള ഉച്ചാരണം തന്നെ. ഒരു ഘട്ടത്തിലും ഈ പോരായ്മ മറികടക്കാൻ നായകന് കഴിഞ്ഞില്ല.  ചിത്രത്തിൽ ഉള്ള രണ്ടു നായികമാരുടെയും പ്രകടനം നന്നായിരുന്നു.  ഒപ്പം ശിവജിത്‌ നമ്പ്യാർ, സതീഷ്‌ മേനോൻ എന്നിവരും നന്നായിരുന്നു. കഥാപാത്രങ്ങൾക്ക് വേണ്ട രൂപ ഗാംഭീര്യം നിലനിർത്തുന്നതിൽ വീരം മുന്‍പന്തിയില്‍ ആണ്.

Songs And BGM 
മികച്ച സംഗീതവിഭാഗം ആണ് ചിത്രത്തിലേതു.  ചിത്രത്തിലെ ഒരു പ്ലസ്‌ പോയിന്റ്‌ തന്നെയാണ് ഇത് . രംഗനാഥ് രവിയുടെ സൌണ്ട് ഡിസൈന്‍ മികവുറ്റതായിരുന്നു. 

Cinematography and VFX
ഉജ്ജ്വലം !! S. കുമാറിന്റെ ഛായാഗ്രഹണം ആ ഒരു വിശേഷണം അർഹിക്കുന്നു.  ചിത്രത്തിലെ VFXഉം നന്നായിരുന്നു,  ചിലയിടങ്ങളിലെ  ചെറിയ പോരായ്മകൾ ഒഴിച്ചു നിര്‍ത്തിയാല്‍.
 
Overall 
ഒരു കൊമേർഷ്യൽ ലെവലിൽ ഒരുക്കിയ ഒരു ചിത്രമല്ല ഇത്, അതുകൊണ്ട് തന്നെ എല്ലാ തരം പ്രേക്ഷകരെയും ആകര്ഷിക്കാൻ ചിത്രത്തിന് കഴിയുമോ എന്ന് സംശയമുണ്ട്‌.  കൊമേർഷ്യൽ ചേരുവകൾ ഇല്ലെങ്കിലും  അജന്താ - എല്ലോറയില്‍ ഒരുക്കിയ ദ്രിശ്യ ഭംഗി ആസ്വദിച്ച്  കാണാവുന്ന ഒരു ചിത്രമാണ് വീരം.