KBO Updates

Archives » July 2017 » Tiyaan

Tiyaan

Release date : 7 July 2017

Directed by : Jiyen Krishnakumar

Produced by : Haneef Mohammed : Red Rose Films

Screenplay by : Murali Gopy

Music by : Gopi Sunder

Cinematography : Satheesh Kurup

Edited by : Manoj

Production company : Red Rose Creations

മേൽപ്പടിയാൻ - ടിയാൻ ! മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. സംവിധായകൻ്റെ ആദ്യ രണ്ടു ചിത്രങ്ങളിൽ നിന്നും വിഭിന്നമായി, ഒരു വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം.

Plot
മോഹൻലാലിൻ്റെ  വോയിസ് ഓവറിലൂടെ ആദിശങ്കരൻ്റെ ആത്മീയജ്ഞാനത്തെയും അത് കഴിഞ്ഞുള്ള സംഭവങ്ങളെയും പരാമർശിച്ചുകൊണ്ട് ചിത്രം തുടങ്ങുന്നു. പട്ടാഭിരാമഗിരി എന്ന പണ്ഡിറ്റിനെയും, കുടുംബത്തെയും, അദ്ദേഹത്തിൻ്റെ വീടിനെയും ചുറ്റിപറ്റി ആണ് ടിയാൻ്റെ പ്ലോട്ട്. ഉത്തർ പ്രദേശിലെ ഒരു ഫാക്ടറിയിൽ പണിക്കു വേണ്ടി പല സംസ്ഥാനങ്ങളിൽ നിന്നും വന്ന കുറെ ആൾക്കാർ കാലക്രമേണ ഒരു ചെറിയ പ്രദേശത്ത് ഉപജീവനം നടത്തി കഴിഞ്ഞു കൂടുന്നു. അതിനിടയിലേക്ക് അവരെ ഒഴിപ്പിക്കാൻ കടന്നു വരുന്ന മഹാശയ ഭഗവാൻ എന്ന ആൾദൈവത്തിൻ്റെ ആളുകൾ. ഇതിനിടയിൽ നില്കുന്നയാളാണ് പണ്ഡിറ്റ്. വേദാചാര്യനും ബ്രാഹ്മണനും ആയ പട്ടാഭിരാമഗിരി പൂർവികസ്വത്തായ വീട് ബാഹ്യ ശക്തികളുടെ കടന്നുകയറ്റത്തിൽ ചെറുക്കാനും തൻ്റെ  നാടിൻ്റെ സമാധാനം നിലനിർത്താനുമുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ പട്ടാഭിരാമഗിരിക്ക് ജ്ഞാനോദയവും പോരാടുന്നുള്ള ഊർജവും പകർന്നു നൽകുന്നത് അസ്‌ലൻ മുഹമ്മദ് എന്ന വ്യക്തിയുടെ കടന്നുവരവാണ്‌.

കാവി പൊളിറ്റിക്സ്, സവർണ - അവർണ വ്യവസ്ഥകൾ എന്നിവയെകുറിച്ചൊക്കെ പ്രതിപാദിച്ചു പോകുന്ന ചിത്രം സമകാലീന സാഹചര്യങ്ങളെയൊക്കെ ഏറെക്കുറെ തൊട്ടു കൊണ്ടാണ് പോകുന്നത്. ആൾദൈവം എന്ന മുൻപും മലയാള സിനിമയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഒരു വലിയ കാൻവാസിൽ മതേതര ഇന്ത്യയിൽ എത്രത്തോളം  സ്വാധീനം ചെലുത്തുന്ന ഒരു മേഖല ആണെന്നും, അതിൻ്റെ ഏറ്റവും മോശം വശങ്ങളും ചിത്രം പ്രതിപാദിക്കുന്നുണ്ട്.

Script & Direction 
മുരളി ഗോപി തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. കോളേജ് ഡേയ്സ്, കാഞ്ചി എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയെൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. മികച്ച സംഭാഷണങ്ങളും, ചിത്രം പ്രതിപാദിക്കുന്ന ആൾദൈവങ്ങളുടെ ചൂഷണം, തത്വമസി, സനാതന ധർമം എന്നിവ വ്യക്തമായി കൺവെ ചെയ്യുന്നതിലും സംവിധായകന് സാധിച്ചപ്പോൾ, ചിത്രത്തിൻ്റെ വേഗത, ചിത്രം ഉയർത്തുന്ന പ്രതീക്ഷളുടെ ഒരു രേഖ എന്നിവ മറികടക്കുന്നതിൽ പരാജയപ്പെട്ടു. മാസ്സ് അപ്പീൽ കൊണ്ട് വരാൻ വേണ്ടി ഉള്ള അസ്‌ലം മുഹമ്മദിൻ്റെ ഫ്ലാഷ്ബാക്ക്, ഒട്ടനവധി തവണ കണ്ടു മടുത്ത അതേ ഹീറോയിസം കോപ്പി തന്നെയാണ്. 

Cast & Performances 
പട്ടാഭിരാമഗിരി ആയെത്തുന്നത് ഇന്ദ്രജിത് ആണ്. ഇന്ദ്രജിത്തിൻ്റെ ഭാര്യ ആയി അനന്യ, മകൾ ആയി നക്ഷത്ര ഇന്ദ്രജിത്. പക്വതയാർന്ന പ്രകടനങ്ങളാൽ സമ്പന്നമാണ് ടിയാൻ. അസ്‌ലൻ മുഹമ്മദ് എന്ന പ്രിത്വിരാജിൻെ കഥാപാത്രം താരതമ്യേന സീനുകൾ കുറവാണെങ്കിലും ചിത്രത്തിൻ്റെ കോർ പാർട് ആണ്. ആൾദൈവമായി വന്ന മുരളി ഗോപി, സുരാജിൻ്റെ കാരക്ടർ റോൾ, ഷൈൻ ടോം ചാക്കോ, ഭഗവാൻ്റെ ഗുണ്ടകൾ എന്നിങ്ങനെ പ്രകടനങ്ങൾ മികവ് പുലർത്തുന്നവ തന്നെയാണ്.

പാരീസ് ലക്ഷ്മി, രാഹുൽ മാധവ്, പദ്മപ്രിയ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Music, BGM & Other Aspects 
ഗോപിസുന്ദറിൻ്റെ പശ്ചാത്തല സംഗീതം ചിത്രത്തെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഗാനങ്ങൾ ശരാശരി നിലവാരം  പുലർത്തി. ഏകദേശം 2 മണിക്കൂർ 46 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ടതായുണ്ട്. സതീഷ് കുറുപ്പിൻ്റെ ഛായാഗ്രാഹണം മികവുറ്റതായി. വിഷ്വൽ എഫ്ഫക്റ്റ്ൻ്റെ സഹായം കൂടെ ആയപ്പോൾ മികവേറുന്ന അനവധി ഫ്രെയിംസ് ചിത്രത്തിലുണ്ട്.

Overall 
ചിത്രത്തിൻ്റെ ആസ്വാദനത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകം ദൈർഘ്യം തന്നെയാണ്. പല തലങ്ങളിൽ കൂടെ സഞ്ചരിക്കുന്ന ഈ ചിത്രം മനുഷ്യൻ ഉണ്ടാക്കുന്ന ദൈവ സങ്കൽപ്പത്തിൻ്റെയും , അലിഘിതമായ പ്രപഞ്ച തത്വങ്ങളുടെയും ഇടയിൽ എങ്ങനെ മുന്നോട്ട് പോകാമെന്ന കാലിക പ്രസക്തമായ വഴി കാട്ടി കൂടെയായി നിൽക്കുന്നു,  വസുദൈവ കുടുംബകം എന്ന ആശയം ചിത്രം ഉയർത്തി കാണിക്കുന്നു. അവസാന ഭാഗത്തെ അസ്‌ലൻ മുഹമ്മദിൻ്റെ എല്ലാം ഉപേക്ഷിച്ചിട്ടും വീണ്ടും തുടരുന്ന യാത്ര ഗൗതമ ബുദ്ധനെ ഓർമ്മിപ്പിക്കുന്നതാണ്. ടിയാൻ ഒരു ഓർമപ്പെടുത്തലാണ്, ബോധമാണ് !എന്നിരുന്നാലും ചിത്രത്തിൻ്റെ രാഷ്ട്രീയത്തിന്  എല്ലാ തരം പ്രേക്ഷകരെയും സ്വാധീനിക്കൽ അത്ര സുഗമം ആവില്ല.