KBO Updates

Archives » June 2017 » ThondiMuthalum Driksaakshiyum

ThondiMuthalum Driksaakshiyum

Release Date : 30 June 2017

Directed by : Dileesh Pothan

Produced by : Sandeep Senan, Anish M Thomas

Written by : Sajeev Pazhoor

Music by : Bijibal

Cinematography : Rajeev Ravi

Edited by : Kiran Das

Production company : Urvasi Theatres

Distributed by : Urvasi Theatres Release

മികച്ച ഒരു സിനിമ, ഒന്നൂടെ ക്ലിയര്‍ ആക്കിയാല്‍  സംവിധായകന്റെ  ബ്രില്ലന്‍സ് തന്നെ!  ഓരോ ഫ്രെയിമിലും സംവിധായകന്‍റെ  നല്ല റിയലിസ്റ്റിക്‌  ആയിട്ടുള്ള ഒരു ബ്രില്ലന്‍സ് തെളിഞ്ഞു കാണുന്നു എന്ന് പറയാതെ വയ്യ.

Plot
ഒരു ഗ്രാമത്തിലെ കുറച്ചു പേര്‍ക്കിടയില്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ഒരു ചെറിയ ത്രില്ലെര്‍ കൂടിയാണ് ഈ സിനിമ. പക്കാ റിയലിസ്റ്റിക്‌ ആയാണ്  ഒരുക്കിയിരിക്കുന്നത്. ഒന്നാം പകുതിയുടെ അതേ മികവോടെ തന്നെ ചിത്രത്തിറെ രണ്ടാം പകുതിയും ഒരുക്കിയിരിക്കുന്നു. കൊച്ചു കൊച്ചു സ്വാഭാവിക ഹാസ്യരംഗങ്ങൾ കൂടി ചേര്‍ത്ത് മുന്നേറുന്ന ചിത്രം ക്ലൈമാക്സില്‍ തെല്ലൊന്നു നീരസപ്പെടുത്തി.  

Script and Direction 
മികച്ച തിരകഥ, മികച്ച സംവിധാനം. പ്രേക്ഷകരുടെ സിനിമ ആസ്വാദനത്തിനു തെല്ലും കോട്ടം തട്ടുന്ന വിധത്തിലുള്ള വലിച്ചു നീട്ടലുളോ,  കൃതിത്വം നിറഞ്ഞ രംഗങ്ങളോ ഈ സിനിമയില്‍ ഇല്ല. അത്രയും മികവോടെ തന്നെ സിനിമ ഒരുക്കിയിരിക്കുന്നു. സജീവ് പാഴൂരിൻ്റെ എഴുത്ത് ഗംഭീരമായി. ക്ലൈമാക്സ് കൺവെൻഷൽ രീതിയിൽ അല്ലെങ്കിലും മൊത്തത്തിൽ സിനിമയോട് ചേർന്ന് നിൽക്കുമ്പോൾ കൺവിൻസിംഗ് ആണ്. 

Cast and Performance 
കാസ്റ്റിംഗ് എടുത്തു പറയേണ്ടതാണ്. സുരാജിനെ ഒക്കെ മെയിൻ സ്ട്രീമിലേക്കു കൊണ്ട് വരുന്ന, നല്ല റോളുകൾ കൊടുക്കുന്ന മലയാള സിനിമ. :) എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചു.. ഫഹദ് ഫാസില്‍ ഗംഭീരമാക്കി, അതേപോലെ തന്നെ സുരാജും. പോലീസ് ഓഫീസര്‍ ആയി വേഷമിട്ട അലൻസിയർ, നായിക നിമിഷ, വെട്ടുക്കിളി പ്രകാശ്  തുടങ്ങി എല്ലാവരും നന്നായി ചെയ്തു, കൂടാതെ ധാരാളം പുതുമുഖങ്ങളും. 

Music and BGM
ചിത്രത്തിൽ എടുത്തുപറയേണ്ട ഒരു ഘടകം ആണ് ഈ സിനിമയുടെ ഗാനങ്ങളും, പശ്ചാത്തലസംഗീതവും.  ബിജിബാലിൻ്റെ സംഗീതം അത്രക്ക് ഗംഭീരമായി ഈ സിനിമയില്‍ വർക് ഔട്ട്  ആയിട്ടുണ്ട്‌.

Technical department
രാജീവ്‌ രവി പകര്‍ത്തിയ  ഫ്രെയിമുകള്‍ മനോഹരമായിരുന്നു, റിയലിസ്റ്റിക് അപ്പ്രോച്ചിന് ചേർന്നത്. പക്ഷെ ചിത്രത്തിന്റെ കളര്‍ ടോണ്‍ ഇടക്കിടെ മാറുന്നത് പോലെ ഉണ്ട്.

Overall 
മഹേഷിൻ്റെ പ്രതികാരത്തിന് ശേഷം സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം കൂടി. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന മറ്റൊരു പോത്തെട്ടന്‍സ് ബ്രില്ലന്‍സ്മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രം മാറ്റി വച്ചിട്ട് കാണുക. ഇത് വേറിട്ട ഒരു അനുഭവം തന്നെയാണ്.