KBO Updates

KBO Index » Sunday Holiday

Sunday Holiday

Release Date : 14.072017
Director : Jis Joy
Producer : Sheen Helen
Production House: Maqtro Pictures 
Music: Deepak Dev
Lyrics : Jis Joy
Cinematography : Alex J Pulikkal
Editing:  Ratheesh Raj
Dialogues : Jis Joy
Story : Kiran, Urasu

ആസിഫ് അലിയെ നായകനാക്കി 'ബൈസൈക്കിൾ തീവ്സ്' എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു അരങ്ങേറ്റം കുറിച്ച ജിസ്മോൻ്റെ  രണ്ടാമത്തെ ചിത്രമാണ് സൺ‌ഡേ ഹോളിഡേ. ആദ്യ ചിത്രത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു ഫാമിലി സബ്ജെക്ട് ആണ് ഈ ചിത്രത്തിൻ്റെത്  

Plot 
കഥ മുന്നോട്ടു നീങ്ങുന്നത് ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രത്തിലൂടെയാണ്. കോളേജ് അധ്യാപകനായ ഉണ്ണി നാളുകളായി തിരക്കഥകൾ എഴുതി പരാജയപ്പെട്ടിരിക്കുന്നു . അവസാനം സംവിധായകനായ ഡേവിഡിനെ ഉണ്ണിയ്ക് സ്വസ്ഥമായി കഥ പറയാൻ ഉള്ള ഒരിടത്തു കിട്ടുന്നു, ആശുപത്രിയിൽ ! ഉണ്ണി പറയുന്ന കഥയാണ് ചിത്രം.

പയ്യന്നൂർ നിവാസിയായ അമൽ എന്ന ചെറുപ്പക്കാരൻ പ്രണയിനിയെ നഷ്ടമായ ശേഷം കൊച്ചിയിലേക്കു വരുന്നതാണ് കഥ. അവിടെ പഴയതൊക്കെ മറക്കാൻ വേണ്ടി ഒരു ചാരിറ്റി ജോലിയും ഒക്കെയായി കഥ മുന്നോട്ടു പോകുന്നു. ജിസ് ജോയിയുടെ ആദ്യ ചിത്രം പോലെ അല്ലെങ്കിലും ഇതിലും ചെറിയ തോതിലുള്ള ട്വിസ്റ്റുകളും ടേണുകളും ഉണ്ട്.

Script & Direction 
ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സിൽ നിന്നും വ്യത്യസ്തമായി ഒരു ഫീൽ ഗുഡ് ഫാമിലി എൻ്റെർടെയിനർ ആണ് ഈ ചിത്രം. ചിത്രം കയ്യടക്കത്തോടെ മുഴുവൻ സമയവും കൊണ്ട് പോകുന്നതിൽ ജിസ് ജോയ് എന്ന സംവിധായകൻ സമ്പൂർണ വിജയമാണ്. 

ചെറിയ ഒരു കഥയിൽ കുഞ്ഞു സബ് പ്ലോട്ടുകളും, നർമ സംഭാഷണങ്ങളും, വൈകാരികമായ രംഗങ്ങളും ഉൾപ്പെടുത്തി ഉള്ളതാണ് ചിത്രം  

Cast & Performances 
ആസിഫ് അലി അമൽ ആയും, അപർണ ബാലമുരളി അനു ആയും നിറഞ്ഞു നിൽക്കുന്നു ചിത്രത്തിൽ. രണ്ടു പേരും ഒരു സീനിൽ പോലും മോശമാക്കിയില്ല. ആസിഫ് അലി ഓരോ ചിത്രം കഴിയുംതോറും നാച്ചുറൽ ആയി വരുന്നു. സിദ്ദിഖ്, ഭഗത് മാനുവൽ, ധർമജൻ,  നിർമൽ പാലാഴി, ശ്രീനിവാസൻ, ലാൽ ജോസ്, സുധീർ കരമന, കെ പി എ സി ലളിത, ആശാ ശരത്,ആലൻസിയർ എന്നിങ്ങനെ ഒരു നീണ്ട അഭിനേതാക്കളുടെ നിര തന്നെയുണ്ട് ചിത്രത്തിൽ. സംവിധായകൻ ജിസ് ജോയിയും ഒരു രംഗത്തിൽ സ്‌ക്രീനിൽ വരുന്നുണ്ട്.

എല്ലാ അഭിനേതാക്കളും തങ്ങൾക്ക് ചിത്രത്തിൽ ഉള്ള സ്പേസ് ഭംഗിയാക്കി. വൈകാരിക രംഗങ്ങളിൽ ഉള്ള സിദ്ദിഖ്, കെ പി എ സി ലളിത എന്നീ മുതിർന്ന അഭിനേതാക്കളുടെ പ്രകടനങ്ങൾ പ്രേക്ഷകർക്ക് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ഗംഭീരം!

Music, BGM & Other Aspects 
ദീപക് ദേവ് ചിത്രത്തിൻ്റെ  സംഗീതം നിർവ്വഹിച്ചിരിക്കുന്നു. 'ഒരു നോക്ക് കാണുവാൻ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം മനോഹരമായി. ചിത്രത്തിൻ്റെ അവസാന ഘട്ടത്തിലും ഈ ഗാനം ഉപയോഗിച്ചിരിക്കുന്നു. 'മഴ പാടും കുളിരായി' എന്ന ഗാനവും എടുത്ത് പറയേണ്ടതാണ്. ത്രസിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഒന്നും ചിത്രം ആവശ്യപ്പെടുന്നില്ല. ജിസ് ജോയി തന്നെ ഗാനങ്ങൾ എഴുതിയിരിക്കുന്നു. 'കണ്ടോ നിൻ്റെ കണ്ണിൽ ഒരു പ്രചണ്ഡനം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് കോമിക്കൽ ആക്കി എഴുത്തുകാരൻ.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹണം കൈകാര്യം ചെയ്ത അലക്സ് പുളിക്കൽ ആണ് ഈ ചിത്രത്തിലും ഭംഗിയായി പ്രവർത്തിച്ചിരിക്കുന്നത്. 

Overall 
സൺ‌ഡേ ഹോളിഡേ ! ദൈവം പോലും വിശ്രമിച്ച ഏഴാം നാൾ ! ചിത്രത്തിലെ സംവിധായക കഥാപാത്രവും വിശ്രമിച്ച നാൾ ആണ് സൺ‌ഡേ, ആ സൺ‌ഡേ അദ്ദേഹം കേൾക്കുന്ന കഥയാണ് ഈ ചിത്രം ! കുടുംബ സമേതം ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ഫീൽ ഗുഡ് ഫാമിലി എൻ്റെർടെയിനർ തന്നെയാണ് സൺ‌ഡേ ഹോളിഡേ. ആസിഫ് അലി നായകനായി ഈ  വർഷം  പുറത്ത് വന്ന ചിത്രങ്ങളിൽ മികച്ചത്.