KBO Updates

Archives » April 2017 » Sakhavu

Sakhavu

Release date : 15 April 2017

Directed by : Sidhartha Siva

Produced by : B. Rakesh

Written by : Sidhartha Siva

Music by : Prashant Pillai

Cinematography : George C. Williams

Production company : Universal Cinema

Sakhavu 3.5/5

ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ചിത്രം! നിവിൻ പോളിയുടെ വിവിധ ഗെറ്റപ്പ് ചേഞ്ചുകൾ, സിദ്ധാർഥ് ശിവയുടെ മികച്ച ഡയലോഗ്സ്, സംവിധാനം. മികച്ചു നിന്ന ടെക്നിക്കൽ ഡിപ്പാർട്ടമെന്റ് അങ്ങനെ എല്ലാ രീതിയിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് സഖാവ്.

Plot
ടിപ്പിക്കൽ നിവിൻ യൂത്ത് കാരക്റ്റേർസിനോട് ചേർന്ന് നിൽക്കുന്ന സഖാവ് കൃഷ്ണകുമാറിലൂടെ ആണ് ചിത്രം തുടങ്ങുന്നത്. ചെറിയ തമാശകളിലൂടെ മുന്നേറുന്ന ചിത്രം ഫ്ലാഷ്ബാക്കിലേക്ക് കടക്കുമ്പോൾ തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് എത്തുന്നു. സഖാവ് കൃഷ്ണനെ പരിചയപ്പെടുത്തുന്ന ഫ്ലാഷ്ബാക്ക് പാർട്ട് പഴയകാല കമ്മ്യൂണിസം വ്യക്തമായി കോൺവെ ചെയ്യുന്നതിൽ വിജയിച്ചു.

Script & Direction 
തിരക്കഥയും സംവിധാനവും സിദ്ധാർഥ് ശിവ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കൊമേർഷ്യൽ സിനിമകൾ ചെയ്യാത്തതിൻ്റെ അഭാവം ചില ഭാഗങ്ങളിൽ കാണാം. 90 മിനുട്ടിൽ കൂടുതൽ വരുന്ന ആദ്യ പകുതിയുടെ ദൈർഘ്യം ഒഴിച്ചു നിർത്തിയാൽ എന്റർടൈനിംഗ് ആണ് സഖാവ്. ഡയലോഗുകൾ മികച്ചതായിരുന്നു.  കയ്യടി നേടുന്ന ഒരുപാട് സീനുകൾ  ചിത്രത്തിലുണ്ട്.

Cast & Performance 
നിവിൻ പോളിയുടെ ഒരു ലാൻഡ്മാർക് പെർഫോമൻസ് ആണ് സഖാവ് കൃഷ്ണൻ. മൂന്നാമത്തെ ഗെറ്റപ്പിലെ ഡബ്ബിങ്ങിൽ കുറച്ചു കൂടെ ശ്രെദ്ധിച്ചിരുന്നെങ്കിൽ പിക്ചർ പെർഫെക്റ്റ് ആയേനെ.

ഐശ്വര്യ രാജേഷ്, ശ്രീനിവാസൻ, അപർണ ഗോപിനാഥ്, ഗായത്രി സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സഖാവ് കൃഷ്ണൻ്റെ ഭാര്യ വേഷം ഐശ്വര്യ മികച്ചതാക്കിയപ്പോൾ, മകൾ വേഷം ചെയ്ത അപർണ രണ്ടാം പകുതിയിലെ ചില സീൻസ് ഒഴിച്ച് നിർത്തിയാൽ നന്നായി ചെയ്തു.

പ്രേമത്തിലൂടെ ശ്രെദ്ധേയനായ അൽതാഫിൻ്റെ നല്ല പ്രകടനം സഖാവിൽ കാണാൻ സാധിക്കും.

Songs, BGM and Other Technical Aspects 
പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ സിനിമയോട് ചേർന്ന് നിൽക്കുന്നവയാണ്. മോശം എന്ന് പറയാൻ പറ്റുന്ന ഗാനങ്ങൾ ഒന്നുമില്ല.

കാമറ, BGM എന്നിവ ടോപ് ക്ലാസ് നിലവാരം പുലർത്തി. ജോർജ് സി വില്യംസ് അത്ഭുതങ്ങൾ കാണിക്കുന്ന ഫ്രെയിംസ് ചിത്രത്തിൽ ഉടനീളമുണ്ട്.

Overall
പുതിയകാല കമ്മ്യൂണിസത്തിൻ്റെ പുറം മോടിയിൽ ഒതുങ്ങി നിൽക്കാതെ പഴയകാലത്തെ വിപ്ലവ വീര്യം കൂടെ പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന ഒരു സിനിമാ സംരംഭമാണ് സഖാവ്.കുറച്ച് തമാശയും കൂടുതൽ വീര്യവുമുള്ള ഒരു നിവിൻ പോളി ചിത്രം.