KBO Updates

Archives » May 2017 » Ramante Edanthottam

 
 
 

Ramante Edanthottam

Release Date : 12 May 2017

Director : Ranjith Sankar

Produced by : Ranjith Sankar

Written by : Ranjith Sankar

Cinematography : Madhu Neelakantan

Music : Bijibal

Edited : V. Sajan

Production company : Dreams N Beyond

രഞ്ജിത് ശങ്കറിന്റെ ആദ്യ പ്രണയ ചിത്രമാണ് അനു സിതാരയും, കുഞ്ചാക്കോ ബോബനും നായികാനായകന്മാരാകുന്ന രാമൻ്റെ ഏദൻതോട്ടം. ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാവാക്കിയുടെ ജീവിതത്തിൽ നിന്നും ഇൻസ്പയേർഡ് ആയതാണ് ചിത്രം.

Plot
40 വയസ്സിലെത്തി നിൽക്കുന്ന റാം മേനോൻ എന്ന രാമൻ പ്രകൃതിസ്നേഹിയാണ്. സ്‌നേഹി എന്നതിലുപരി പാഷനേറ്റ് ആണ് രാമൻ. കാടിനോട് ചേർന്ന് മനോഹരമായ ഒരു റിസോർട് നടത്തുന്ന രാമൻ്റെ ജീവിതത്തിലേക്ക് 4 ദിവസത്തെ വെക്കേഷന് വേണ്ടി റിസോർട്ടിൽ എത്തുന്ന നർത്തകിയും പാട്ടുകാരിയുമൊക്കെയായ മാലിനി കടന്നു വരുന്നതാണ് കഥ.

Script & Direction
രഞ്ജിത് ശങ്കർ തന്നെ എഴുത്തും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് രാമൻ്റെ ഏദൻതോട്ടം. കഥയും കഥാ സന്ദർഭങ്ങളും ലളിതവും പ്രെഡിക്റ്റബിളും ആണെങ്കിലും പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള ഒരു മാജിക് രഞ്ജിത് ശങ്കർ കാണിച്ചിട്ടുണ്ട്.

Cast & Performances
കുഞ്ചാക്കോ ബോബനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, അജു വർഗീസ്, രമേശ് പിഷാരടി, ശ്രീജിത്ത് രവി, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കൾ. ജോജുവിന്റെ കരിയറിലെ മികച്ച കാരക്ടേഴ്സിൽ ഒന്നാണ് എൽവിസ്. കുഞ്ചാക്കോ ബോബന്റെ പോസിറ്റിവിറ്റി നിറഞ്ഞ രാമനും അനു സിതാരയുടെ മാലിനിയും ഒന്നാന്തരം. രാമനിലുപരി മാലിനിയിലാണ് ചിത്രം ഏറെ ശ്രെദ്ധ കൊടുക്കുന്നത്. അജു വർഗീസ് , രമേശ് പിഷാരടി എന്നിങ്ങനെ എല്ലാവരും നന്നായി. 

Music, BGM & Other Aspects 
ബിജിപാലും സന്തോഷ് വർമയും ചേർന്നാണ് ഈ റൊമാൻ്റിക് ഡ്രാമയുടെ സംഗീതം  നിർവഹിച്ചിരിക്കുന്നത്. ഇമ്പമുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവും കുളിർമയേകുന്നവ തന്നെയാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിഷ്വൽസ് ധാരാളമുള്ള ചിത്രത്തിൽ മധു നീലകണ്ഠൻ  തൻ്റെ പ്രവർത്തന പരിചയം സെരിക്കും എക്സ്പോസ് ചെയ്തു. ഗംഭീര വിഷ്വൽസ് !  

Overall
ഒരു ഫീൽ ഗുഡ് മൂവിയുടെ എല്ലാ ഗുണഗണങ്ങളും ചേർന്ന, നല്ല അഭിനേതാക്കളാൽ സമ്പന്നമായ ഒരു കുഞ്ഞു ചിത്രമാണ് രാമൻ്റെ ഏദൻതോട്ടം. കുടുംബ ബന്ധങ്ങളെയും, പ്രശ്നങ്ങളെയും കുറിച്ചും പ്രതിപാദിക്കുന്ന ഈ ചിത്രം  താരതമ്യേന വേഗത കുറഞ്ഞ രണ്ടാം പകുതി എന്ന കല്ലുകടി ഒഴിച്ച് നിർത്തിയാൽ   കുടുംബ പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്