KBO Updates

KBO Index » Ramaleela

Ramaleela

Release date : September 28 2017

Directed by : Arun Gopy

Produced by : Tomichan Mulakuppadam

Written by : Sachy

Music by : Gopi Sunder

Cinematography : Shaji Kumar

Production company : Mulakuppadam Films

Distributed by : Mulakuppadam Release

രാമലീല. ഒരു നവാഗത സംവിധായകൻ കടന്നു പോകാവുന്ന പരീക്ഷണങ്ങളുടെയും വെല്ലുവിളികളുടെയും അങ്ങേയറ്റം കണ്ട മറ്റൊരു ചിത്രം സമീപകാലത്തു മലയാളത്തിൽ ഉണ്ടായിട്ടില്ല. 

Plot 
അഡ്വ: രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവർത്തകനെ ചുറ്റിപറ്റിയുള്ള പൊളിറ്റിക്കൽ ത്രില്ലെർ ഡ്രാമയാണ് രാമലീല.  ആയിക്കര എന്ന മണ്ഡലത്തിൽ MLA സ്ഥാനാർഥി ആവാൻ അവസരം കിട്ടുന്ന രാമനുണ്ണിയുടെ തന്ത്രങ്ങളും അതേ തുടർന്ന് അയാൾക്ക് ഫേസ് ചെയ്യേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രം.

Script & Direction 
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സച്ചിയാണ്. നവാഗതനായ അരുൺ ഗോപി സംവിധാനം നിർവഹിച്ചിരിക്കുന്നു.ഒരു പൊളിറ്റിക്കൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് ആവശ്യമായ ചേരുവകളൊക്കെ തിരക്കഥാകൃത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെക്കുറെ പരിചിതമായ കഥ ആണെങ്കിലും തൻ്റെ ചില പുതിയ ഐഡിയകളിലൂടെ സച്ചി ചിത്രത്തെ എൻഗേജിങ് ആക്കിയിട്ടുണ്ട്. ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിൽ അധികം ഡ്രമാറ്റിക് ആയിട്ടുള്ള  സീൻസ് ഒഴിവാക്കുന്നതിലും സച്ചി വിജയിച്ചു.

സംവിധായകൻ തൻ്റെ സിനിമയോടുള്ള പാഷൻ ആദ്യ ചിത്രത്തിൽ കൂടെ തന്നെ മികച്ച രീതിയിൽ പ്രകടമാക്കിയിട്ടുണ്ട്. ഒരു ത്രില്ലെർ ചിത്രത്തിന് വേണ്ടുന്ന പേസ് നൽകുവാൻ സംവിധായകന് പൂർണമായും കഴിഞ്ഞു, കഥയും തിരക്കഥയും ആവശ്യപ്പെടുന്ന രീതിയിലുള്ള സംവിധാനം.

Cast & Performances 
മികച്ച കാസ്റ്റിംഗ് ഒരു ചിത്രത്തിൻ്റെ ആസ്വാദനത്തെ 50% എങ്കിലും സ്വാധീനിക്കും എന്നുള്ള വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് രാമലീല. നായകവേഷം കൈകാര്യം ചെയ്യുന്ന ദിലീപിനെ കൂടാതെ മുകേഷ്, വിജയരാഘവൻ,സിദ്ദിഖ്, രഞ്ജി  പണിക്കർ, കലാഭവൻ ഷാജോൺ, രാധിക ശരത്കുമാർ എന്നിങ്ങനെ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഹെലെന എന്ന നായികയായി എത്തുന്നത് പ്രയാഗ മാർട്ടിൻ ആണ്. 

ദിലീപിൻ്റെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ, കോപ്രായങ്ങൾ ഇല്ലാത്ത പ്രകടനം ആണ് രാമലീലയിലേത്. യുവ രാഷ്ട്രീയക്കാരൻ്റെ വേഷം ആ കൈകളിൽ ഭദ്രമായി. പ്രയാഗ, കലാഭവൻ ഷാജോൺ, സിദ്ദിഖ് എന്നിങ്ങനെ എല്ലാവരും നന്നായി. സഖാവ് രാഗിണി എന്ന വേഷം ചെയ്ത രാധിക ശരത്കുമാർ, ദിലീപുമായുള്ള വൈകാരിക രംഗങ്ങളിൽ മികവ് പുലർത്തി. സുരേഷ് കൃഷ്ണ, സലിം കുമാർ എന്നിവരും ചില രംഗങ്ങളിൽ വന്നു പോകുന്നു.

Music, BGM & Other Technical Aspects 
ഗോപിസുന്ദർ ആണ് രാമലീലയുടെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ 2 ഗാനങ്ങളും ചിത്രത്തിൻ്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നവയായിരുന്നു. ഒരു ത്രില്ലെർ ചിത്രത്തിന് വേണ്ടുന്ന BGM നൽകുന്നതിൽ ഒരിക്കൽ കൂടി ഗോപി സുന്ദർ മികവ് തെളിയിച്ചു. ഷാജി കുമാറിൻ്റെ ഛായാഗ്രഹണം, സംഘട്ടനം അങ്ങനെ മിക്ക വിഭാഗങ്ങളിലും ഒരു സ്റ്റാൻഡേർഡ് കൊണ്ട് വന്നിട്ടുണ്ട് ചിത്രം.

Overall 

രാമലീല എന്ന ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ സേഫ് സോണിലാണ് ആദ്യ ഷോ മുതൽ. അഭിനേതാക്കളുടെ സ്വകാര്യത പ്രശ്നമാക്കുന്ന പ്രേക്ഷകർ കുറവായിരിക്കുന്നിടത്തോളം ഒരു പൊളിറ്റിക്കൽ ത്രില്ലെർ സിനിമ കാണാൻ ഉദ്ദേശിക്കുന്നവർക്ക്‌ കിട്ടാവുന്ന നല്ലൊരു ഓപ്ഷൻ ആണ് രാമലീല.