KBO Updates

Archives » April 2017 » Rakshadhikari Baiju Oppu

Rakshadhikari Baiju Oppu

Release date : 21 April 2017

Directed by : Ranjan Pramod

Produced by : Alexander Mathew, Satheesh Kollam

Written by : Ranjan Pramod

Story by : T S Arjun

Music by : Bijibal

Cinematography : Prasanth Raveendran

Edited by : Samjith Mhd

Production company : 100th Monkey Movies Pvt Ltd

Rakshadhikari Baiju Oppu 3.5/5

രക്ഷാധികാരി ബൈജു ഒപ്പ്. ടൈറ്റിൽ  സൂചിപ്പിക്കും പോലെ ബൈജുവിൽ ചുറ്റിക്കറങ്ങുന്ന കഥ. സിനിമ ലളിതമാണ്, യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന സംഭാഷണങ്ങളും സന്ദര്ഭങ്ങളും കൊണ്ട് ആസ്വാദനത്തിനു കുളിർമയേകുന്ന ഒരു സിനിമാനുഭവം .

Plot 
സർക്കാരുദ്യോഗസ്ഥനായ ബൈജുവിനെ ആണ് ടൈറ്റിൽ കഥാപാത്രമായി ബിജു മേനോൻ അവതരിപ്പിക്കുന്നത്. ഒരു പ്ലെ ഗ്രൗണ്ടും അതിനെ ചുറ്റി പറ്റിയുള്ള സംഭവങ്ങളും ആണ് കഥ. പ്ലോട്ട് സിമ്പിൾ ആണെങ്കിലും ഒരു ഗ്രൗണ്ടിനെ ചുറ്റിപറ്റി തന്നെ സിനിമയിലെ കഥാപാത്രങ്ങളെ ബുദ്ധിപരമായി രഞ്ജൻ പ്രമോദ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. പ്രായത്തിൽ ഇളയ ആൾക്കാരുമായി കളിച്ചു നടക്കാൻ ഇഷ്ടപ്പെടുന്ന ആളായി ബൈജു അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

Script & Direction 
ടി.എസ് അർജുൻ്റെ കഥാതന്തുവിനെ ആധാരമാക്കി സംവിധായകൻ രഞ്ജൻ പ്രമോദ് തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.ചെറിയൊരു കഥയെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ തന്നെ എഴുത്തും നിർവഹിച്ചിരിക്കുന്നതിൻ്റെ മേന്മ സംവിധാനത്തിൽ കാണാം.

Cast & Performance
3 - 4 വർഷമായി കാണുന്ന ബിജു മേനോ മാനറിസങ്ങൾ തന്നെയാണ് രക്ഷാധികാരി ബൈജുവിലും ആദ്യമൊക്കെ കാണുന്നത്. പക്ഷെ സിനിമ മുന്നേറുമ്പോൾ നായക കഥാപാത്രവും മുന്നേറുന്ന പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. അജു വർഗീസ്, ദീപക് പറമ്പോൾ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജനാർദ്ദനൻ, അലൻസിയർ, ദിലീഷ് പോത്തൻ, ചേതൻ അങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അജു വർഗീസും, അദ്ദേഹത്തിൻ്റെ പെയർ ആയി വന്ന പുതുമുഖം ശ്രീകലയും മികവ് പുലർത്തി. പദ്മരാജ് രതീഷ് ഒഴികെ ബാക്കി എല്ലാവരും സ്വാഭാവിക പ്രകടനം കാഴ്ച വച്ചു. 

Music & BGM 
ബിജിപാലിൻ്റെ സംഗീതം കുളിർമയേകുന്നതായിരുന്നു. BGM ന് അധികം പ്രാധാന്യം കൊടുക്കുന്ന സീനുകൾ ഒന്നും തന്നെ ചിത്രത്തിലില്ല, അത് കൊണ്ട് തന്നെ അത്ര ശ്രെദ്ധേയമായില്ല.

Overall  
ഈ കൊച്ചു ചിത്രം കഥയിൽ ഊന്നിയല്ല, കഥയുടെ ഉള്ളിലെ സബ് കഥകൾ ആയാണ് മുന്നേറുന്നത്. ചിരിക്കാനുള്ള സീനുകൾ കൊണ്ട് നിറഞ്ഞ ഈ സിനിമയിൽ ഒരു ചെറിയ  സന്ദേശം കൂടെ പ്ലെ ഗ്രൗണ്ടിനെ ചുറ്റി പറ്റി പറയുന്നു. തീർച്ചയായും ആസ്വദിച്ചു കാണാവുന്ന മറ്റൊരു സിനിമാനുഭവമാണ് രക്ഷാധികാരി ബൈജു ഒപ്പ്.