KBO Updates

Archives » April 2017 » Puthan Panam

Puthan Panam

Directed by : Ranjith

Produced by : Ranjith, Abraham Mathew, Arun Narayanan

Written by : Ranjith, P. V. Shajikumar

Music by : Shaan Rahman

Background Score : Achu Rajamani

Cinematography : Om Prakash

Production company : Three Colour Cinema Cinema

Puthan Panam 2/5

കാസർകോട് സ്ലാങ്ങിൽ ഉള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ അവതാർ, സമീപകാല ഇന്ത്യയെ പിടിച്ചുലച്ച ഏറ്റവും വലിയ സംഭവം പ്രമേയമായിട്ട് വരുന്നു, ഗംഭീര ട്രൈലെർ. ഫാൻസുകാർക്ക് വലിയ മൈൻഡ് ഒന്നും ഇല്ലെങ്കിലും ഒരു സിനിമാ പ്രേമിയെ തീയേറ്ററിലേക്ക് നയിക്കാവുന്ന എല്ലാ ഘടകങ്ങളും ഉള്ള സിനിമയാണ് പുത്തൻ പണം - The New Indian Rupee.

Plot
കൊച്ചിയിലും കോഴിക്കോടും കാസർകോഡുമായി മാറി മാറി നടക്കുന്ന കഥയും സന്ദർഭങ്ങളും. നോട്ട് നിരോധനവും അതിനെ ചുറ്റി പറ്റിയുള്ള പണ പ്രെശ്നങ്ങളും ആണ് കഥാതന്തു. പണ പ്രെശ്നം പറഞ്ഞു തുടങ്ങിയ പടം ഒരു തോക്കിനെ ചുറ്റി പറ്റി ഒതുങ്ങിയപ്പോൾ ആണ് കൈ വിട്ടു പോയത്. 

Script & Direction 
സിനിമയിൽ ഏറ്റവും മോശമായത് സ്ക്രിപ്റ്റ് തന്നെയാണ്. ആദ്യ പകുതി പിന്നെയും കണ്ടിരിക്കാവുന്നതാണെങ്കിലും രണ്ടാം പകുതിയിലെ പിടി വിട്ടു പോയ രഞ്ജിത്തിലെ എഴുത്തുകാരൻ പുറത്ത് വന്നു.അടുത്തിടെ ഉള്ളതിൽ വച്ച് ഏറ്റവും മോശമായ രണ്ടാം പകുതിയാണ് പുത്തൻ പണത്തിൻ്റെത്.

സംവിധാനം മോശമാക്കിയില്ല. കാസ്റ്റിംഗും നന്നായി. എങ്കിലും രഞ്ജിത്തിനെ പോലെ സ്വയം നന്നായി എന്ന് പറയുന്ന സംവിധായകൻ ക്ലൈമാക്സിൽ ഹീറോയെ ബൂസ്റ്റ് ചെയ്യുന്നതൊക്കെ അരോചകമായി, ക്ലൈമാക്സ് ഫൈറ്റും .

Cast & Performances 
നിത്യാനന്ദ ഷേണായ് ആയി മമ്മൂട്ടി നിറഞ്ഞാടി. സ്ലാങ്ങുകൾ കൈകാര്യം ചെയ്യുന്നതിലെ മികവ് തൻ്റെ കയ്യിൽ ഭദ്രമാണെന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ ഒന്ന് കൂടെ തെളിയിച്ചു. 

ബൈജു, ഹരീഷ് കണാരൻ, നിർമൽ പാലാഴി എന്നിവർ മമ്മൂക്കയ്ക്ക് നല്ല സപ്പോർട്ട് നൽകി. സിദ്ദിഖ്, ഇന്ദ്രൻസ്, സായികുമാർ, മാമുക്കോയ, ഇനിയ എന്നിവർ തങ്ങളുടെ വേഷം നന്നാക്കി.

Music & BGM 
ഷാൻ റഹ്‌മാന്റെ ഗാനങ്ങൾ നന്നായി. 'പട്ടം പോലെ' എന്ന ടൈറ്റിൽ സോങ്ങ്  നിലാവരം പുലർത്തി. അച്ചു രാജാമണിയുടെ പശ്ചാത്തല സംഗീതം സിനിമയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കുറച്ചെങ്കിലും പേസ്‌ കൊണ്ട് വരൻ അച്ചു രാജാമണിയിലൂടെ സാധിച്ചു.

Overall 
വളരെ നാളുകൾക്ക്  ശേഷം ബോക്സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന മമ്മൂട്ടിക്ക് വീണ്ടും ഒരു തിരിച്ചടിയാണ്  ഒരു പുതുമയും ഇല്ലാത്ത പുത്തൻ പണം. കാസർകോട് നിന്നും തുടങ്ങിയ സിനിമ കഴിയുമ്പോഴേക്കും നമ്മൾ ഏതു ജില്ലയിൽ ആണെന്ന് അന്വേഷിച്ച് മനസ്സിലാക്കേണ്ടത്ര മികവുള്ള സ്ക്രിപ്റ്റ് !