KBO Updates

KBO Index » Pullikkaran Staraa

Pullikkaran Staraa

Release date :   1 September 2017

Directed by :  Shyamdhar

Produced by : B. Rakesh

Written by :  Ratheesh Ravi

Music by :  M. Jayachandran

Cinematography :  Vinod Ilampally

Edited by :  Ranjan Abraham

Production company : Universal Cinemas

യുവസംവിധായകരിൽ ആദ്യ സംവിധാന സംരംഭം കൊണ്ട് തന്നെ പേരെടുത്തയാളാണ് ശ്യാംധർ. 7th ഡേ എന്ന ആദ്യ ചിത്രത്തിന് ശേഷം ശ്യാംധറിൻറെ രണ്ടാമത്തെ ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ, അതും 3 വർഷങ്ങൾക്ക് ശേഷം. 

Plot
രാജകുമാരൻ എന്ന അവിവിവാഹിതനായ  ഒരു ടീച്ചേർസ് ട്രെയ്നറുടെ കഥയാണ് ഈ ചിത്രം . രാജകുമാരൻ്റെ ചെറുപ്പം കാണിച്ചു കൊണ്ടുള്ള രസകരമായ തുടക്കം ആയിരുന്നു ചിത്രത്തിൻ്റെത്.  ചെറുപ്പത്തിലെ മുതൽ നാട്ടുകാരുടെ കളിയാക്കലുകൾ കൊണ്ട് ഒതുങ്ങിപ്പോയ നായകന്റെ ജീവിതത്തിലേക്ക് ഒരേസമയം രണ്ടു സ്ത്രീകൾ കടന്നു വരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളും ആണ് ഈ സിനിമയിൽ ഉള്ളത്. മികച്ച തുടക്കം കിട്ടിയ ചിത്രം കുറച്ചു സമയം കഴിഞ്ഞ കൈ വിട്ട പട്ടം പോലെ ആകുന്ന കാഴ്ചആണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഏറെക്കുറെ കണ്ടിരിക്കാവുന്ന ആദ്യ പകുതി ആണെങ്കിൽ, രണ്ടാം പകുതി നൂലറ്റ പട്ടം തന്നെയാണ്. 

Script &  Direction 
വലിച്ചു നീട്ടി എഴുതിയ തിരക്കഥ,  മോശം സംവിധാനം.  ഒരു ഫാമിലി മൂവി ഒരുക്കാനായിരുന്നു ശ്രമം പാടെ പാളി. ഒരുവിധം കുഴപ്പമില്ലാത്ത ആദ്യ പകുതി ഒരുക്കാൻ സാധിച്ചിട്ടുണ്ടെലും,  രണ്ടാം പകുതി ബ്രേക്ക്‌ പോയ വണ്ടിയുടെ പോലെ ആയിപ്പോയി. വലിച്ചു നീട്ടിയ ഒരു സീരിയൽ ആണ് ഈ സിനിമ. ആദ്യ പകുതിയിലെ കുറച്ച സീക്വൻസുകൾ  ഒഴിച്ച് നിർത്തിയാൽ ആസ്വാദനത്തെ പരീക്ഷിക്കുന്ന സിനിമ ! അനാവശ്യ സന്ദർഭങ്ങളിൽ ഉള്ള ഗാനങ്ങളും, ചിത്രത്തിന് യാതൊരു ഗുണവും ചെയ്യാത്ത ഏച്ചു കെട്ടിയ ചില സന്ദർഭങ്ങളും കൂടെ ആയപ്പോ പ്രേക്ഷകൻറെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി മാറി പുള്ളിക്കാരൻ സ്റ്റാറാ .

Cast & Performance 
രാജകുമാരൻ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി ആണ് സ്‌ക്രീനിൽ, നന്നായി തന്നെ സ്വന്തം കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്തും, ദീപ്തിയും നന്നായിരുന്നു, ഹരീഷിന്റെ തമാശകളും, ആദ്യപകുതിയിൽ മമ്മൂട്ടി , ഇന്നസെൻറ് ഭാഗങ്ങളും  നന്നായിരുന്നു. ദിലീഷ് പോത്തൻ, ഇന്നസെൻറ്, സോഹൻ സീനുലാൽ, അലൻസിയർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. കൂടാതെ ടീച്ചേർസ് ആയൊക്കെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.  

Songs & BGM & Other Aspects
എം ജയചന്ദ്രന്റെ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഉണ്ട് ചിത്രത്തിൽ, പക്ഷെ പാട്ടുകളുടെ പ്ളേസിങ് നന്നായില്ല. പ്രത്യേകിച്ച് അവസാന 3 പാട്ടുകളുടേത്. ഗോപിസുന്ദറിൻറെ  പശ്ചാത്തലസംഗീതം അത്ര നന്നായി തോന്നിയില്ല. വിനോദ് ഇല്ലംപള്ളിയുടെ നല്ല നല്ല ഫ്രെയിംസ് ആയിരുന്നു ചിത്രത്തിലേത്. ചിത്രത്തിന്റെ കളർ ടോണും നന്നായിരുന്നു.  പക്ഷെ VFX രംഗങ്ങൾ മോശമായി.

Overall 
ഒരു പുതുമയും നൽകാത്ത കണ്ടിരിക്കുന്നവരെ  ബോറടിപ്പിക്കുന്ന ഒരു സിനിമ. തുടക്കത്തിന് ശേഷം കൈവിട്ടു പോയ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊന്ന് കൂടി.