KBO Updates

KBO Index » Njandukalude Naattil Oridavela

Njandukalude Naattil Oridavela

Release date : September 1 2017

Directed by : Althaf Salim

Produced by : Nivin Pauly

Written by : Althaf Salim, George Kora

Music by : Justin Varghese

Cinematography : Mukesh Muraleedharan

Production company : Pauly Jr. Pictures

Distributed by : Chakkalakel Films & Tricolor Entertainment


 നവാഗതനായ അൽത്താഫിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിവിൻ പോളിയുടെ ഓണച്ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. നിവിൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത് 

Plot 
സന്തോഷകരമായി പോകുന്ന ഒരു സാധാരണ കുടുംബത്തിൽ പെട്ടെന്നു വരുന്ന കാൻസർ എന്ന അതിഥിയെ ചുറ്റിപറ്റി ആണ് കഥ. ചെറിയ ഒരു കഥയെ ചുറ്റിപറ്റി ആണ് ചിത്രം മുന്നോട്ടു പോകുന്നത്. സിറ്റുവേഷണൽ കോമെടികൾ ഒക്കെ ആയി ചിത്രം മുന്നോട്ടു പോകുന്നുണ്ട്.

Script & Direction 
സംവിധായകൻ അല്താടും, ജോർജ് കോരയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൻറെ വേഗത കുറെ സ്ഥലങ്ങളിൽ എങ്കിലും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഏകദേശം സ്ലോ പേസിൽ പോകുന്ന തിരക്കഥയും സംവിധാനവുമാണ് ചിത്രത്തിൻറേത്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രേക്ഷകന് സംപ്ത്രിപ്തി നൽകുന്ന ഒരു അനുഭവമായി മാറാൻ ചിത്രത്തിന് കഴിയുന്നുമുണ്ട്.

ആദ്യ സംവിധാന സംരംഭം എന്ന രീതിയിൽ അൽത്താഫിന് നല്ല ഒരു തുടക്കമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.


Cast & Performances 
നിവിൻ പോളിക്കു വേണ്ടി ഉള്ള ടെയിലേർഡ് റോൾ ആണ് ചിത്രത്തിലെ  നായക കഥാപാത്രമായ കുര്യൻ ചാക്കോ . ചാക്കോ എന്ന സന്തുഷ്ടനായ അച്ഛൻ വേഷം ചെയ്തത് ലാൽ ആണ്. രണ്ടു പേരും തങ്ങളുടെ ഭാഗങ്ങൾ ഭംഗി ആക്കി. എന്നാൽ വളരെ ബോൾഡ് ആയിട്ടുള്ള കാരക്ടറൈസേഷൻ ഉള്ള ശാന്തി കൃഷ്ണയുടെ ഷീലഎ ചാക്കോ എന്ന അഹാന, ശ്രിന്ദ എന്നിവർ കുടുംബത്തിലെ ബാക്കി ആൾക്കാരുടെ വേഷം ചെയ്തിരിക്കുന്നു.
അമ്മ വേഷം ആണ് എടുത്തു പറയേണ്ട പ്രകടനമായി ചിത്രത്തിലുള്ളത് !  

സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷറഫുദീൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിങ്ങനെ പോകുന്നു ചിത്രത്തിലെ താരനിര. നായികയായി വന്ന റേച്ചൽ എന്ന ഐശ്വര്യ ലക്ഷ്മി സ്ക്രീൻ സ്പേസ് കുറവായിരുന്നു എങ്കിലും തൻറെ ഭാഗം നന്നാക്കി. 

Songs, BGM & Other  Aspects 
ബിജിപാലിൻറെ അസിസ്റ്റന്റ് ആയിരുന്ന ജസ്റ്റിൻ വർഗീസിൻറെ ഗാനങ്ങൾ മികച്ചതായി. എന്താവോ എന്ന ഗാനം റിലീസിന് മുൻപേ മികച്ച അഭിപ്രായം സൃഷ്ടിച്ചതാണ്. മിനിമൽ ആണെങ്കിലും ചിത്രത്തിൻറെ പേസിന് ആവശ്യമായ സംഗീതം ആയിരുന്നു BGM.  മുകേഷ് മുരളീധരൻ എന്ന പുതിയ ഛായാഗ്രാഹകനും തൻറെ ജോലി ഭംഗിയാക്കി. പ്രത്യേകിച്ച് ഗാന രംഗങ്ങളിൽ. കളർ ടോണിലും ചിത്രം നിരാശപ്പെടുത്തുന്നില്ല. 

Overall 
സിമ്പിൾ ആയ ഒരു കുടുംബ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഫീൽ ഗുഡ് എലമെന്റിൻറെ അതിപ്രസരം ചില സമയങ്ങളിൽ ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണിത്.