KBO Updates

Archives » May 2017 » Lakshyam

Lakshyam

                                                                                                       Release date : May 6, 2017

Directed by : Anzar Khan

Produced by : Joy Thomas Sakthikulangara, Teji Manalel. Jeethu Joseph

Written by : Jeethu Joseph

Music by :  Anil Johnson

Cinematography :  Sinu Sidharth

Distributed by : Kalaasangham

ജീത്തു ജോസഫിൻ്റെ തിരക്കഥയിൽ നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്ത ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ലക്ഷ്യം. ബിജു മേനോനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


Plot 
ചിത്രം ആരംഭിക്കുന്നത് ഒരു പോലീസ് ജീപ്പ് അപകടത്തിലൂടെയാണ്. പീരുമേട് സബ് ജയിലിൽ നിന്നും എറണാകുളത്തേക്കു പ്രതികളെ കൊണ്ട് പോകുന്ന ജീപ്പ് അപകടത്തിൽ പെടുമ്പോൾ കാട്ടിനുള്ളിൽ ആകുന്ന ബിജു മേനോൻ്റെ മുസ്തഫയും ഇന്ദ്രജിത്തിൻ്റെ വിമൽ കുമാറുമാണ് സിനിമയിൽ ഉടനീളം. പോലീസിൻ്റെ പിടിയിൽ പെടാതിരിക്കാൻ കാട്ടിലൂടെ വിമൽ കുമാർ മുസ്തഫയെയും കൊണ്ട് പോകുന്നതാണ് 2 മണിക്കൂർ ഉള്ള ചിത്രത്തിൻ്റെ കഥ. 

Script & Direction 
ത്രില്ലെർ ഗണത്തിലുള്ള തിരക്കഥകൾ മികച്ച രീതിയിൽ എഴുതുന്ന ജീത്തുവിന്റെ മറ്റൊരു കൊള്ളാവുന്ന തിരക്കഥയാണ് ലക്ഷ്യത്തിന്റേത്. ബേസിക് കഥ പറഞ്ഞു പഴകിയതാണെങ്കിലും ഇൻ്റെർവലിലെയും മറ്റും ചെറിയ ട്വിസ്റ്റുകൾ കൊണ്ട് എൻഗേജിങ് ആക്കിയിട്ടുണ്ട്. ആദ്യ പകുതി ചെറിയ തമാശകളിലൂടെയും വിമൽ കുമാറിന്റെ കഥ പറയുന്ന ഫ്ലാഷ് ബാക്കിലൂടെയും കടന്നു പോകുകയും രണ്ടാം പകുതിയിൽ സീരിയസ് സ്വഭാവത്തിലേക്ക് പൂർണ്ണമായും കടക്കുകയും ചെയ്യുന്ന ആഖ്യാന രീതിയാണ് ചിത്രത്തിൽ.

Cast & Performances 
ബിജു മേനോൻ, ഇന്ദ്രജിത് `എന്നിവരാണ് സിനിമയുടെ ഏറിയ പങ്കും. നായികയായി ഫ്ലാഷ് ബാക്കിൽ ശിവദ നന്നായി അഭിനയിച്ചു. ഷമ്മി തിലകൻ, സുധി കോപ്പ, കിഷോർ സത്യ,എന്നിവരാണ് മറ്റു അഭിനേതാക്കൾ. തിരക്കഥാകൃത്ത് ജീത്തു ജോസഫ് ഒരു സീനിൽ പ്രത്യക്ഷപ്പെടുന്നു.  

Songs, BGM & Other Aspects 
വിജയ് യേശുദാസ് പാടിയ ഏക ഗാനം മികവ് പുലർത്തി. ത്രില്ലെർ സ്വഭാവമുള്ള സീനുകൾ ഏറെയുള്ള ചിത്രത്തെ എം. ജയചന്ദ്രനും അനിൽ ജോൺസണും ചേർന്നൊരുക്കിയ BGM ഏറെ സഹായിച്ചു. മാഗ്‌മിത്തിൻ്റെ വിഷ്വൽ എഫക്റ്റും മാഫിയ ശശിയും, അൻപ് അരസും ചേർന്നൊരുക്കിയ സംഘട്ടന രംഗങ്ങളും മികച്ചതായിരുന്നു. 

Overall 
അത്ര ത്രില്ലിംഗ് അല്ലങ്കിലും 2 മണിക്കൂർ ഉള്ള ഈ സിനിമ ത്രില്ലെർ ഗണത്തിൽ `പെടുത്താവുന്ന ഒന്നാണ്. കണ്ടിരിക്കാവുന്ന മറ്റൊരു മലയാള സിനിമ. വേണ്ട വിധത്തിൽ മാർക്കറ്റിംഗ് നടത്തിയാൽ ബോക്സ് ഓഫീസിലും  മികച്ച പ്രകടനം കാഴ്ച വച്ചേക്കാം.