KBO Updates

Archives » March 2017 » Honey Bee 2: Celebrations Index

Honey Bee 2 : Celebrations

Release date : 23 March 2017
Directed by : Lal Jr.
Produced by : Lal
Written by : Lal Jr.,SGB Kottarakkara
Music by : Deepak Dev
Cinematography : Alby
Production company : Lal Creations

Honey Bee 2: Celebrations

ഫ്രണ്ട് : ഡാ എങ്ങനെയുണ്ട് പടം പൊരിച്ചോ ?
ഞാൻ : ആ ഡാ, മസാല പുരട്ടിവെച്ച ഫിഷെടുത്തു തിളക്കാത്ത എണ്ണയിൽ വറക്കാൻ ഇട്ട പോലെയായി.

ഫ്രണ്ട് : അപ്പൊ പൊരിഞ്ഞില്ല ലെ.
ഞാൻ:ങ്ങാ

ഫ്രണ്ട് : കഥയെന്തുവാ ?

Plot
ഞാൻ : എടാ ഫസ്റ്റ് പാർട്ടിൽ അവരു കടലിൽ ചാടുന്ന മുതൽ അവരുടെ കല്യാണം നടക്കണ സീനിന്റെ എടേൽ നടക്കണ കാര്യങ്ങൾ  ആണ് ഈ  സിനിമേൽ ഉള്ളത്. 

ഫ്രണ്ട് : എനിക്കൊന്നും മനസിലായില്ല. 

ഞാൻ : ഡാ കോപ്പേ,  ആസിഫ് അലിയും ഭാവനേം കടലിൽ ചാടണ സീനില്ലേ ഫസ്റ്റ് പാർട്ടിലെ ?

ഫ്രണ്ട് :ഉവ്വ്,  ആഹ് കിസ്സിംഗ് ഒക്കെയുള്ള..  ;)

ഞാൻ : ങ്ങാ,  അത് തൊട്ടു ലാസ്റ്റ് അവർ കല്യാണം കഴിക്കണ സീൻ വരെയുള്ള സംഭവങ്ങൾ ആണ് ഈ സിനിമേൽന്നു. 

ഫ്രണ്ട് : അത് വെറൈറ്റി ആയല്ലോ.. 

ഞാൻ : ഉണ്ട, സീൻ ഡാർക്ക്‌ ആണ് മച്ചാനെ. 

ഫ്രണ്ട് : അതെന്താ ? മേക്കിങ് ഒക്കെ എപ്പിടി ?

Script and Direction 
ഞാൻ :മേക്കിങ് ഒക്കെ കൊള്ളാം ബട്ട്‌ മൊത്തത്തിൽ പടം അലമ്പാടെ,  ഊള  ഒരു സ്ക്രിപ്റ്റും കോപ്പും. 

ഫ്രണ്ട് : അത്ര അലമ്പാണെൽ നിനക്ക് ഫസ്റ്റ് ഹാഫ് കഴിഞ്ഞു ഇറങ്ങി പോരാർനില്ലേ ? 

ഞാൻ : എടാ ഫസ്റ്റ് ഹാഫ് പിന്നേം സഹിക്കാവുന്ന ലെവൽ ഉണ്ട്,  സെക്കന്റ്‌ ഹാഫ് ഭൂലോക വധമാണ്. കല്യാണ തലേന്നു നടക്കണ കാര്യങ്ങളൊക്കെ അസഹനീയം ആണ്. 

ഫ്രണ്ട് : ഓഹോ,  അല്ല അഭിനയിച്ചവരൊക്കെ തകർത്തോ ?

Cast and Performance
ഞാൻ : ശ്രീനിവാസനും, ലെനയുമൊക്കെ ഉണ്ട്  ഈ പാർട്ടിൽ മൊത്തത്തിൽ എല്ലാരും കൊള്ളാരുന്നു. ബട്ട്‌ ശ്രീനാഥ് ഭാസി, ബാബുരാജ്‌ എന്നിവർക്കൊന്നും ആദ്യത്തേതിലെ പോലെ വലിയ സ്പേസ് ഇല്ലട.  ആസിഫ് അലിയും ചെലയിടത്തൊക്കെ അലംബാർന്നു. 

ഫ്രണ്ട് : പാട്ടുകളൊക്കെ എങ്ങനെയുണ്ട്  ?

Music and BGM
ഞാൻ : കൊഴപ്പല്ല്യ.  പാട്ടുകൾ കൊള്ളാം. 

ഫ്രണ്ട് : ക്യാമറെം മറ്റു കാര്യങ്ങളുമോ ?

Cinematography 

ഞാൻ : അതൊക്കെ പെർഫെക്റ്റ്‌ ആർന്നു.  ബട്ട്‌ ഇത് മാത്രം നന്നായിട്ട് കാര്യമില്ലലോ മച്ചാനെ.. 

ഫ്രണ്ട് : അതുശരിയാ..  മൊത്തത്തിൽ അപ്പൊ പോരാ  ലെ ?

Overall 
ഞാൻ : ആദ്യ പാർട്ടിന്റെ ഏഴയലത്തു ഇല്ല എന്ന് മാത്രമല്ല അലമ്പാക്കി മൊത്തത്തിൽ..     ഇടക്കൊക്കെ ചില കോമെഡിൾ  ഉണ്ട് എന്നല്ലാതെ വേറൊരു തേങ്ങയും ഇല്ല. 

ഫ്രണ്ട്: ഹാ