KBO Updates

Archives » April 2017 » Georgettan's Pooram

Georgettan's Pooram

Release date : 1 April 2017

Directed by : K. Biju
Produced by : Arun Gosh, Bijoy Chandran, Shivanee Suraj

Screenplay by : Y. V. Rajesh
Story by : K Biju

Music by : Gopi Sunder
Cinematography : Vinod Illampally

Production company : Chand V Creations

Georgettan's Pooram 2.5/5

ഫ്രണ്ട് : എങ്ങനെയുണ്ട് പൂരം ?? തൃശൂർ പൂരം പോലെ പൊരിപ്പിച്ചോ ?

ഞാൻ : ഡാ ഈ തൃശൂർ പൂരം വെടിക്കെട്ടൊന്നുമില്ലാതെ നടത്തിയാൽ എങ്ങനെയുണ്ടാകും ?

ഫ്രണ്ട് : അയ്യേ സാദാ പൂരം പോലെ ആകില്ലേ..  വെടിക്കെട്ടിലാണ്ടു എന്തൂട്ട്‌ പൂരഷ്ട്ടാ.. 

ഞാൻ : ഹാ അതേപോലെ തന്നെയാണ് ഈ പടവും,  ഒരു സാദാ പടം.  പിന്നെ നിന്റെ ലൈഫ് സ്റ്റൈൽ പോലത്തെ പാടാണ് ഇത്. 

ഫ്രണ്ട് : ങ്ങേ  എന്റെ ലൈഫ് സ്റ്റോറിയോ..  ഹൌ 

Plot 
ഞാൻ : ഡാ ഈ ഒരുപണിക്കും പോകാതെ വീട്ടുകാർക്കു ഒരു ഉപകാരോം ഇല്ലാതെ തേരാപ്പാരാ നടക്കണ ടീമ്സിന്റെ കഥയാണ് ഈ സിനിമേൽ.. 

ഫ്രണ്ട് : ഊതല്ലേ..  തീപ്പൊരിയാ,  പാറും ട്ടാ..  നീ കാര്യം പറഞ്ഞെ,  അതിന്റെടേൽ കൂടെ അവന്റൊരു ആക്കൽ. 

ഞാൻ : ഹി ഹി..  ഹാ ഇവർക്ക് സ്വന്തം വീടിനേക്കാൾ ഇഷ്ട്ടമുള്ള ഒരു ഗ്രൌണ്ട് ഉണ്ട്..  അത് ഇവർക്കും നാട്ടുകാർക്കും കൈ വിട്ടു പോകാൻ ഉള്ള സാഹചര്യം വരുന്നു,  ഇവർ ഇടപെടുന്നു..  അങ്ങനെയൊക്കെ തന്നെ. കഥ..  പ്രേമം ഒക്കെ പതിവ് പോലെ ഉണ്ട്. 

ഫ്രണ്ട് : മൊത്തത്തിൽ ഒരു തണുപ്പൻ ഫീൽ കേൾക്കുമ്പോൾ..  എങ്ങനുണ്ട് സംവിധാനൊക്കെ ?

Script and Direction 
ഞാൻ : കൊഴപ്പല്ല്യ.  രണ്ടും ഒരേ ലെവൽ,  ഇടക്ക് ഒന്നു പടം ഡൌൺ ആകും,  അപ്പൊ തന്നെ പിക്ക് ആകും..

ഫ്രണ്ട് : ദിലീപ് പടമല്ലേ,  കോമഡിയൊക്കെ നല്ലോണം ഉണ്ടാകും.. 

ഞാൻ : കട്ട ചളി വാരി വിതറിയിട്ടുണ്ട്.  എല്ലാ ദിലീപ് പടങ്ങളുടെ പോലെയൊക്കെ തന്നെ മൊത്തത്തിൽ. ക്ലൈമാക്സ് ഒക്കെ അലമ്പാക്കുന്നു വിചാരിച്ചു.  ബട്ട്‌ വലിയ പരുക്കുകൾ ഒന്നും പറ്റിയില്ല. 

ഫ്രണ്ട് : പെർഫോമൻസ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എല്ലാരുടെം ?

Cast and Performance 
ഞാൻ : മോശാക്കിയില്ലേടാ..  സാദാ  ദിലീപ് പടത്തിനു വേണ്ട പോലത്തെ പെർഫോമൻസ് ഒക്കെ തന്നെ. ദിലീപേട്ടൻ പതിവ് മാനറിസങ്ങൾ ഒക്കെ തന്നെ..  വിനയ് ഫോർട്ടും, ഷറഫുദീനൊക്കെ അത്ര കെങ്കേമം ആക്കിയില്ലേലും.  തരക്കേടില്ല.  രെജിയും അതെ കൊഴപ്പല്ല്യ. ബട്ട്‌  ചെമ്പനൊക്കെ നന്നായിരുന്നു. 

ഫ്രണ്ട് : ഹ്മം,  പാട്ടൊക്കെ എങ്ങനെയുണ്ടാർന്നു ?

Music & BGM
ഞാൻ : നിന്റെ ഇപ്പോളത്തെ റിങ്ടോൺ ഇല്ലേ ?

ഫ്രണ്ട് : ഏതു തൃശ്ശൂര് ചേട്ടന്മാരോ ?

ഞാൻ : ,  അതുമാത്രം നന്നായിരുന്നു..  ബാക്കിയൊക്കെ മോശാർന്നു ശരിക്കും പറഞ്ഞാൽ. ബാക്ഗ്രൗണ്ട് മ്യൂസിക്കും  വല്ല്യ കൊഴപ്പല്ല്യ. 

Cinematography
ഫ്രണ്ട്  : കിടു ക്യാമറ വർക്കൊക്കെ ആയിരുന്നൊ ?

ഞാൻ : കൊഴപ്പല്യഡാ..  അങ്ങനെ ഇപ്പോൾ എടുത്തുപറയാൻ മാത്രം കാര്യമായൊന്നുമില്ല.  മോശമാക്കിയില്ല അത്രേയുള്ളൂ. 

Overall 
ഫ്രണ്ട് : മൊത്തത്തിൽ അപ്പൊ എങ്ങനാ ?

ഞാൻ : ഒരു ആവറേജ് പടം..  ഒരു ടൈം കണ്ടിരിക്കാം. ദിലീപ് പടമല്ലേ ചിരിച്ചു മറയാം എന്നൊനും വിചാരിക്കണ്ട..  അത്യാവശ്യം ഒരു എന്ജോയ്മെന്റ്റ് തരണ പടം.  അത്രേയുള്ളൂ. 

ഫ്രണ്ട് : ..  ഓക്കേ ഡാ, ശരി ഞാനെ ഗ്രൗണ്ടിൽ പോട്ടെ, ഇപ്പൊ വെക്കേഷൻ ഒക്കെയായില്ലേ..  ഇഷ്ട്ടം പോലെ പിള്ളേരാ കളിക്കാൻ.  

ഞാൻ : നിനക്ക് വലിയ മാറ്റം ഒന്നുമില്ലാ ലെ ? കഷ്ട്ടം. 

ഫ്രണ്ട് : എയ്യ്,  ഞാൻ മാത്രമായിട്ടെന്തിനാ മാറാണെ ? ബൈ ബൈ