KBO Updates

Archives » January 2017 » Fukri Index

Fukri

Release: February 3, 2017
Directed by: Siddique
Written by: Siddique
Produced by: Siddique, Vaishak Rajan, Jenso Jose
Music by: Dr. M. Sudeep Elayidom, Vishvajith
Cinematography by: Vijay Ulaganath
Distributed by: S Talkies Release

Fukri Index

ഒട്ടും തൃപ്തിപെടുത്താതെ ഒരു സിദ്ദിഖ് ചിത്രം. 'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ' എന്ന വിശേഷണം ആണ് ഈ സിനിമയ്ക്കു പറ്റിയത്. ഇടക്കുള്ള ചില നർമ രംഗങ്ങൾ ഒഴിച്ചുനിർത്തിയാൽ ഈ 'തമാശ പടം ' ഒരിക്കലും നിലവാരത്തിലേക്ക് ഉയർന്നില്ല .

Plot

നാട്ടിൽ തരികിട കളിച്ചു അവസാനം നാടുവിടേണ്ട വന്ന നായകൻ എല്ലാം കൊണ്ടും വ്യത്യസ്തമായ അകന്നു കഴിയുന്ന രണ്ടു വലിയ വലിയ തറവാടുകളിൽ ഒരു കാര്യസ്ഥനെ പോലെ ഒരേ സമയം ആൾമാറാട്ടം നടത്തുന്നു. പിന്നീട് ആ കുടുംബങ്ങളിലെ പ്രശ്നങ്ങൾ തീർക്കൽ ഒക്കെ കൂടി കുഴഞ്ഞു മറിഞ്ഞ, കണ്ട്‌ മടുത്ത ഒരു സ്റ്റോറി ലൈൻ. എന്തെങ്കിലും ഒരു പുതുമ ഈ ചിത്രത്തിൽ കൊണ്ടുവരാൻ സംവിധായകനു കഴിഞ്ഞില്ല.

Script and Direction

അമ്പേ പരാജയപ്പെട്ട ഒരു തിരക്കഥയും സംവിധാനവും, പഴയ നിലവാരത്തിന്റെ അടുത്തുപോലും എത്താൻ സിദ്ദിഖിനു കഴിഞ്ഞില്ല. ചെറിയ ചിരികൾ നൽകിയെങ്കിലും, വലിയ ഒരു ക്രൂ ഉണ്ടായിരുന്നിട്ടു കൂടി ഒരു നല്ല സിനിമ ഒരുക്കുന്നതിൽ സംവിധായകൻ പരാജയപെട്ടു.

Cast and Performance

ജയസൂര്യ ഏറെകുറെ തന്റെ കഥാപാത്രത്തെ നന്നായി ചെയ്തു. പ്രയാഗ ഉൾപ്പെടെ നായിക കഥാപത്രങ്ങളെ അവതരിപ്പിച്ച 3 പേരും മോശമായിരുന്നു. ലാൽ, സിദ്ദിഖ്, നിർമൽ അങ്ങനെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരുവിധം ഭംഗിയായി തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു.

Camera, Music & Other Technical Sides

വിജയ്‌ ഉലഗനാഥന്റെ ഛായാഗ്രഹണം നന്നായിരുന്നു. ഗാനങ്ങൾ ശരാശരി നിലവാരമെ പുലർത്തിയുള്ളു , പക്ഷെ പശ്ചാത്തല സംഗീതം നന്നായിരുന്നു.

Overall

മുൻകാലങ്ങളിൽ കണ്ടു പഴകിയ കഥയും കഥാസന്ദര്ഭങ്ങളും, വലിയ താരങ്ങളും, നല്ല സാങ്കേതിക പ്രവര്ത്തകരും എല്ലാം ഉണ്ടായിട്ടും നല്ലൊരു സിനിമ ഒരുക്കുന്നതിൽ സിദ്ദിഖ് പരാജയപ്പെട്ടു.