KBO Updates

Archives » May 2017 » Comrade In America

Comrade in America

Release date : May 5, 2017

Directed by : Amal Neerad

Produced by : Ajmal Khalid

Written by : Shibin Francis

Music by : Gopi Sunder

Cinematography : Renadive

Edited by : Praveen Prabhakar

Production Company : Amal Neerad Productions

Distributed by : A & A Release

മലയാളത്തിലെ മുൻനിര താരങ്ങളെ വച്ചു സിനിമ എടുക്കാൻ തുടക്കത്തിലേ ഭാഗ്യം കിട്ടിയ ആളാണ് അമൽ നീരദ്. ഈ സ്റ്റയിലിഷ് സംവിധായകന്റെ ഏറ്റവും പുതിയ റിലീസ് - കോമ്രേഡ് ഇൻ അമേരിക്ക. മലയാളത്തിലെ തുടർച്ചയായ മൂന്നാമത് സഖാവ് നായക കഥാപാത്രം ആയി ദുൽഖർ സൽമാൻ എത്തിയപ്പോൾ ബാഹുബലി തരംഗത്തിലും വമ്പൻ റിലീസ് ആണ് ചിത്രത്തിനു കിട്ടിയത്.

Plot
പാലായിലെ കേരളാ കോൺഗ്രസ് നേതാവിൻ്റെ സെക്രട്ടറിയുടെ മകനായാണ് ദുൽഖർ ചിത്രത്തിൽ. കോളേജ് രാഷ്ട്രീയത്തിൽ ഇടതു പക്ഷ ചിന്താഗതിക്കാരനായ യുവാവ്. ജൂനിയറായ അമേരിക്കൻ ബേസ്ഡ് പെൺകുട്ടിയെ റാഗിങ്ങിൽ നിന്നും രക്ഷിക്കുന്നതും പ്രണയത്തിൽ ആകുന്നതും തുടർന്ന് പ്രണയത്തിനു വേണ്ടി ഇല്ലീഗൽ ആയി അമേരിക്കയ്ക്ക് കടക്കുന്നതുമാണ് പ്ലോട്ട്.

Script & Direction
പൊള്ളയായ തിരക്കഥയും ദുൽഖർ സിനിമകളിലെ തന്നെ ക്ളീഷേ കഥയുമാണ് കോമ്രേഡ് ഇൻ അമേരിക്കയിൽ. കണ്ടിരിക്കാവുന്ന പകുതിയിൽ മാസ്സ് സീനുകൾ കുത്തി നിറക്കാൻ നോക്കിയപ്പോൾ രണ്ടാം പകുതി ഇഴഞ്ഞു നീങ്ങി. അമൽ നീരദിൻ്റെ സംവിധാന ശൈലി അറിയാവുന്ന പ്രേക്ഷകർക്ക് പോലും ഇത് അദ്ദേഹത്തിന്റെ ഏറ്റവും മോശം സിനിമാ ശ്രെമം ആണ്.

Cast & Performances
ദുൽഖർ സൽമാൻ്റെ പ്രകടനം ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്ന ചില പോസിറ്റീവ്‌സിൽ ഒന്ന്. സിദ്ദിഖ് ദുൽഖറിൻ്റെ അപ്പൻ ആയി ചിത്രത്തിലുണ്ട്. മറ്റു താരങ്ങൾ സൗബിൻ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, അലൻസിയർ, ചാന്ദിനി എന്നിവരാണ്. പുതുമുഖ നായികയായി കാർത്തികയും ചിത്രത്തിലുണ്ട്. ലക്ഷ്യബോധമില്ലാത്ത സിനിമയെ ഒരു പരിധി വരെ താര പ്രകടനങ്ങൾ സഹായിച്ചിട്ടുണ്ട്, അതിൽ തന്നെ ഗംഭീര സ്ക്രീൻ പ്രെസൻസുമായി ദുൽഖർ.


Music, BGM & Other Aspects

ഗോപിസുന്ദറിൻ്റെ BGM  നിലവാരം പുലർത്തി. പാട്ടുകളുടെ പ്ളേസിങ് ആസ്വാദനത്തിൽ കല്ലുകടിയാണ്. Renadiveൻ്റെ ഛായാഗ്രാഹണം മികവുറ്റതായിരുന്നു. ടെക്നിക്കൽ മേഖലയിൽ ചിത്രം മികച്ചതാണ്. മാസങ്ങളോളം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ്റെ ഗുണം കാണാനുണ്ട്.

Overall 
ടെക്നിക്കൽ മേഖലയിലെ മികവും, ദുല്ഖറിൻ്റെയും  സഹതാരങ്ങളുടെയും  പ്രകടനാവുമാണ് പൊള്ളയായ സ്ക്രിപ്റ്റ് ഉള്ള ഈ ചിത്രത്തിനെ കുറച്ചെങ്കിലും ആസ്വാദന നിലവാരത്തിൽ എത്തിക്കുന്നത്.