KBO Updates

Archives » May 2017 » Careful

Careful

Release Date : 26 May 2017

Directed by : V. K. Prakash

Produced by : Suresh Balaji, George Pius Tharayil

Written by : Rajesh Jayaraman

Music by : Aravind Shankar

Cinematography : Dhanesh Raveendranath

Distribution by : Maxlab Release

കന്നഡയിലെ ഹിറ്റ് ചിത്രമായ യു-ടേണിൻ്റെ മലയാളം റീ മേക് ആണ് വി കെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന കെയർഫുൾ. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ജോണറിൽ വരുന്ന ചിത്രം ട്രാഫിക് നിയമ ലംഘനത്തെ ആസ്പദമാക്കിയാണ് മുന്നോട്ടു പോകുന്നത്.

Plot 
ഒരു പത്ര സ്ഥാപനത്തിലെ ജേലിസ്റ്റ് ആയ രചന എന്ന പെൺകുട്ടി തൻ്റെ ഒരു ലേഖനത്തിനായി ചില ട്രാഫിക് ലംഘനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും അതിനെ തുടർന്ന് ഒരു സീരീസ് മരണങ്ങളുടെ അഴിയാ കുരുക്കിൽ അകപ്പെട്ടു പോകുകയും ചെയ്യുന്നതാണ് ചിത്രത്തിൻ്റെ പ്ലോട്ട്.

Script & Direction 
രാജേഷ് ജയരാമൻ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു. ത്രില്ലർ ജോണറിൽ ഉള്ള ചിത്രത്തോട് നീതി പുലർത്തുന്ന സംഭാഷണങ്ങൾ ആണ് ചിത്രത്തിൽ. തുടർച്ചയായ മോശം ചിത്രങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ നല്ലൊരു വർക്ക് ആണ് കെയർഫുൾ. പരീക്ഷണ ചിത്രങ്ങൾക്ക് പേര് കേട്ട വി കെ പ്രകാശിൻ്റെ സംവിധാനവും നന്നായി.

Cast & Performances 
ഈ വി കെ പി ചിത്രത്തിൽ പ്രധാന താരങ്ങൾ വിജയ് ബാബു, അശോകൻ, വിനീത് കുമാർ, പാർവതി നമ്പ്യാർ  എന്നിവരാണ്. പുതുമുഖമായ സന്ധ്യാ രാജുവിൻ്റെ  സാന്നിധ്യവും, കൂടാതെ ജോമോളുടെ തിരിച്ചു വരവും ചിത്രത്തിൽ ഉണ്ട്. സന്ധ്യാ രാജു, ജോമോൾ, വിജയ് ബാബു എന്നിവരുടെ മികച്ച പ്രകടനങ്ങളാൽ നിറഞ്ഞു നിൽക്കുന്നതാണ് കെയർഫുൾ. സൈജു കുറുപ്പ്, ശ്രീജിത്ത് രവി, അജു വർഗീസ് എന്നിവർ  ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Music, BGM & Other Aspects 
അരവിന്ദ് ശങ്കറിൻ്റെ സംഗീതം ചിത്രത്തിൻ്റെ മൂഡിനു ചേരുന്നതായിരുന്നു. ധനേഷ് രവീന്ദ്രൻ്റെ ഛായാഗ്രഹണവും നന്നായി. BGM  മോശമായില്ല.

Overall 
കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ നല്ല രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിരിക്കുന്നു. വലിയ താര സാന്നിധ്യങ്ങൾ ഇല്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത തരത്തിലുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ തന്നെയാണ് കെയർഫുൾ.