KBO Updates

Archives » March 2017 » C/O Saira Banu Index

C/O Saira Banu

Release date : 17 March 2017

Directed by : Antony Sony

Screenplay by : Bipin Chandran R. J. Shaan

Music : Mejo Joseph

Cinematography : Abdul Rahim

Distributed by : Eros International


C/O Saira Banu 3/5

വളരെ നാളുകൾക്കു ശേഷം മലയാളത്തിൽ ഇറങ്ങിയ നായിക പ്രാധാന്യമുളള ഒരു നല്ല ചിത്രമാണ് C/O സൈറ ബാനു. ചിത്രം തുടങ്ങുന്നതും, അവസാനിക്കുന്നതും സൈറയിലൂടെയാണ്. 


Plot

ഒരു പോസ്റ്റ്‌ വുമൺ ആയ സൈറയുടെയും, അവരുടെ വളർത്തുമകൻ ആയ ജോഷ്വയുടെയും ജീവിതമാണ് സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്. ജോഷ്വ അകപ്പെടുന്ന ഒരു പ്രശ്നതിൽ നിന്നും മകനെ രക്ഷിക്കാൻ, കോടതി വരെ എത്തുന്ന സൈറ എന്ന അമ്മയാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രം. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ നമുക്ക്  പരിചിതമായി തോന്നാം. ക്ലൈമാക്സ്‌ എല്ലാം ഭംഗിയായിരുന്നു. 


Script and direction

നല്ല ഒരു കഥ, തിരകഥ, സംവിധാനം.. പക്ഷെ ഒന്നു കൂടെ  പരിശ്രമിച്ചിരുന്നെങ്കിൽ ചിത്രം ഒന്നുകൂടെ മികച്ചതാക്കാമായിരുന്നു. എങ്കിലും ജീവിതത്തോട് ഏറെക്കുറെ ചേർന്ന് നിൽക്കുന്ന ഒരു സിനിമയൊരുക്കാൻ സാധിച്ചിരിക്കുന്നു. അതുപോലെ തന്നെ മികവുള്ള സംഭാഷണങ്ങൾ ചിത്രത്തിന്റെ ക്വാളിറ്റി കൂട്ടിയിട്ടുണ്ട്. 


Performance

സൈറ എന്ന കേന്ദ്ര കഥാപാത്രം ചെയ്ത മഞ്ജു വാര്യർ തന്റെ കഥാപാത്രത്തെ ഉജ്വലമാക്കി. ഒരുപക്ഷേ ഈ അടുത്ത മഞ്ജു വാര്യരുടെ ഏറ്റവും മികച്ച പെർഫോമൻസ് ഈ ചിത്രത്തിലെ ആയിരിക്കും. ഷെയിനും  വളരെ ഭംഗിയായി തന്നെ അഭിനയിച്ചു. വലിയൊരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക്‌ വന്ന അമലയുടെ അഭിനയം ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ എല്ലാവരും നന്നായിരുന്നു. 


Songs and BGM

 ഒരു ഇടവേളയ്ക്കു ശേഷം വന്ന മെജോ ജോസെഫിന്റെ സംഗീതം ചിത്രത്തോട് ചേർന്ന് നിന്നു. ഇനിയും സിനിമകൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഛായാഗ്രാഹണം എടുത്തുപറയത്തക്ക ഒന്നുമില്ലെങ്കിലും, ഭംഗിയായി ചിത്രത്തിന് വേണ്ടുന്ന വിധത്തിൽ ദൃശ്യങ്ങൾ പകർത്താൻ അബ്ദുൾ റഹിമിന് കഴിഞ്ഞിട്ടുണ്ട്. 


Overall

മനോഹരമായ തുടങ്ങി, മനോഹരമായി തന്നെ അവസാനിക്കുന്ന നല്ലൊരു സിനിമ.