KBO Updates

Archives » June 2017 » Avarude Raavukal

Avarude Raavukal

Release date : 23 June 2017

Directed by : Shanil Muhammed

Produced by : Ajay Krishnan

Written by : Shanil Muhammed

Music by : Sankar Sharma

Cinematography : Vishnu Narayan

Edited by : Prejish Prakash

Distributed by : Sopanam Entertainments

ഏറെ ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം ആസിഫ് അലി എന്ന നടൻ്റെ പ്രതീക്ഷ നൽകിയ ചിത്രമാണ് അവരുടെ രാവുകൾ. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ഫീൽ ഗുഡ് ചിത്രത്തിന് ശേഷം  വരുന്ന  ഷാനിൽ  മുഹമ്മദിൻ്റെ സംവിധാന സംരഭം എന്ന സവിശേഷതയും ചിത്രത്തിനുണ്ട് 

Plot 
സിദ്ധാർഥ്, ആഷിക്, വിജയ് എന്നീ യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ  . ആഷിക് ഒരു ഗ്രാമത്തിൽ നിന്നും നടനാവാൻ കൊതിച്ചു വരുന്ന യുവാവാണ്. സിദ്ധാർഥ് ആണെങ്കിൽ മിക്ക യുവാക്കളെയും പോലെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ നടക്കുന്ന മടിയൻ / മുരടൻ  കഥാപാത്രവും. വിജയ് ഒരു ട്രെയിനർ ആയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സിനിമ പറയുന്നത് ഓരോരുത്തരുടെയും പ്രത്യേക കഥകളാണ്. അവർ താമസിക്കുന്ന വാടക വീടിന്റെ ഓണറുടെ ഇൻഫ്ലുവൻസ് ഓരോ കഥയിലും ഉണ്ട്.

Script & Direction 
ഷാനിൽ മുഹമ്മദ് തന്നെ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് തന്നെ കൺഫ്യൂസിങ് ആണ്. ഓരോരുത്തരുടെ കഥയ്ക്കും വെവ്വേറെ തലങ്ങളുണ്ട്. ഇതിൽ ഏത് എന്താണെന്ന് മനസ്സിലാക്കുവാൻ പ്രേക്ഷക ചില സന്ദർഭങ്ങളിൽ ബുദ്ധിമുട്ടും. സംവിധായകൻ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കു തുടക്കത്തിൽ കൊടുക്കുന്ന പ്രാധാന്യം അല്ലെങ്കിൽ ബിൽഡ് അപ്പ് അവസാനത്തോട് അടുക്കുമ്പോൾ പ്രകടമല്ല. മെലോഡ്രാമയും സ്ലോ മോഷനും കലർന്ന പല സീനുകളും സംവിധായൻ സംവദിക്കാൻ ഉദ്ദേശിച്ചത് പോലെ വന്നില്ല. 

Cast & Performances 
ആസിഫ് അലി  ആഷിഖ് ആയി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഉണ്ണി മുകുന്ദൻ സിദ്ധാർഥ് ആയപ്പോൾ  ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ വീണ്ടും നിരാശപ്പെടുത്തുന്നു ചിത്രത്തിൽ. വിജയ് എന്ന കഥാപാത്രം അഭിനയിച്ച വിനയ് ഫോർട്ട് ആണ് നെടുമുടി വേണുവിനൊപ്പം  ചിത്രത്തിൽ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. മുകേഷ്, ലെന, അജു വർഗീസ്, ഹണി റോസ് എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ്, വേണു എന്നിങ്ങനെ ഉള്ള പുതുമുഖങ്ങൾ നിരാശരാക്കിയില്ല.

Music & Other Aspects 
ശങ്കർ ശർമയുടെ ഗാനങ്ങൾ നിലവാരം പുലർത്തി. ഏതേതോ സ്വപ്നമോ എന്ന ഗാനം റിലീസിന് മുൻപേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. കൊച്ചിയിലും വാഗമണിലും മൂന്നാറിലും ആയി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ വിഷ്ണു നാരായണന്റെ ഛായാഗ്രാഹണം നന്നായിരുന്നു.

Overall  
ഈ ചിത്രത്തിൽ ഷാനിൽ സ്വീകരിച്ചിരിക്കുന്ന ആഖ്യാന രീതി ഒരേ സമയം എക്സ്പെരിമെന്റലും, കൺവെൻഷണൽ  സ്റ്റോറി ടെല്ലിങ്ങും മിക്സ് ചെയ്ത അവസ്ഥയിലാണ്. അത് തന്നെയാണ് പ്രേക്ഷകനെ മടുപ്പിക്കുന്നതും. കുറച്ചു മെസ്സേജുകൾ ഉള്ളതാണെങ്കിലും 2 മണിക്കൂർ 11 മിനിറ്റ് മാത്രം ദൈർഘ്യം ഉള്ള ഈ ചിത്രം പ്രേക്ഷകന്റെ ക്ഷമയെ പലപ്പോഴും പരീക്ഷിക്കും.