KBO Updates

Archives » March 2017 » Angamaly Diaries

Angamaly Diaries

Release date : 3 March 2017

Directed by : Lijo Jose Pellissery

Produced by : Vijay Babu

Written by : Chemban Vinod Jose

Music by : Prasanth Pillai

Cinematography : Girish Ganghadaran

Production company : Friday Film House

Angamaly Diaries 3.5/5

കട്ട കലിപ്പ് ലോക്കല്‍ പടം. സിനിമയുടെ ടാഗ് ലൈനോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന സിനിമ. അങ്കമാലി എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ആള്‍ക്കാരുടെ 100% പച്ചയായ ജീവിതമാണ് ഈ സിനിമ.


Plot

സാധാരക്കാരായ സ്വല്‍പ്പം അടിയും അലമ്പുമായി നടക്കുന്ന അങ്കമാലിയിലെ ചെറുപ്പക്കാരുടെ കഥയാണ്‌ ഈ സിനിമയില്‍ ഉള്ളത്. വിൻസന്റ് പെപ്പെയുടെ 14 വയസ്സ് മുതൽ 27 വയസ്സു വരെയുള്ള കട്ട ലോക്കൽ സംഭവവികാസങ്ങളാണ് സിനിമയുടെ പ്ലോട്ട്. വലിയ ഗംഭീര ട്വിസ്റ്റുകള്‍ നിറഞ്ഞ കഥയല്ല സിനിമയുടേത്. പക്കാ റിയലിസ്റ്റിക്.


Script and Direction

മാന്ത്രിക  തികവുള്ള ഒരു തിരകഥയുള്ള സിനിമയല്ല ഇത്. സാധാരക്കാരുടെ ജീവിതം നന്നായി പഠിച്ചെഴുതിയ, അതങ്ങനെ തന്നെ പകര്‍ത്തിയ ഒരു തിരകഥ. തിരകഥയേക്കാള്‍ മേലെ നില്‍ക്കുന്നത് ഈ സിനിമയുടെ സംവിധാനം തന്നെയാണ്. എങ്കിലും ചിത്രത്തിന്റെ എൻഡിങ്  എന്തുകൊണ്ടോ ഒരു പൂര്‍ണ സംതൃപ്തി  തന്നില്ല.


Cast and Perfomance

ഇടക്ക് ഒരു സീനില്‍ മിന്നി മറയുന്ന ലിജോ ജോസ് പെല്ലിശേരിയും, ചെമ്പന്‍ വിനോദും ഒഴികെ ഏകദേശം എല്ലാവരും പുതുമുഖങ്ങള്‍. 86 പുതുമുഖങ്ങള്‍!! തികഞ്ഞ ആത്മാർഥതയോടെ  അവരെല്ലാം ഭംഗിയായി അഭിനയിച്ചു മനോഹരമാക്കി സ്വന്തം കഥാപാത്രങ്ങളെ.


വിൻസന്റ് പെപ്പെ ആയി വന്ന ആന്റണി വർഗീസ് മികച്ചു നിന്നു. രവി ആയി അഭിനയിച്ച പേരറിയാത്ത പുതുമുഖവും കട്ടയ്ക്കു കട്ട ലോക്കൽ ! 


Songs and BGM

ഗാനങ്ങള്‍ ശരാശരി ആയിരുന്നു. എങ്കിലും സിനിമയുടെ ഭാഷയോട് ചേർന്ന് നിൽക്കുന്നത്. ബാന്‍ഡ് മേളം നിറഞ്ഞ BGM എല്ലാം ചിത്രത്തോട് ചേര്‍ന്ന് നിന്നു. ഛായാഗ്രാഹണം നന്നായിരുന്നു. ക്ലൈമാക്സിലെ  നോണ്‍ സ്റ്റോപ്പ്‌ ക്യാമറ വര്‍ക്ക്‌ എല്ലാം അഭിനന്ദനാർഹമാണ്.  


Overall

കട്ട ലോക്കല്‍ പടം.  മലയാളത്തിലെ ലേറ്റസ്റ്റ് റിയലിസ്റ്റിക് സിനിമ. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ലിജോക്ക് അഭിമാനിക്കാവുന്ന  സിനിമ. ഒപ്പം റിയലിസ്റ്റിക്  സിനിമകള്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് കുളിർമ  നല്‍ക്കുന്ന മറ്റൊരു സിനിമാ അനുഭവം.