KBO Updates

Archives » March 2017 » Alamara Index

Alamara

Release date : 17 March 2017

Directed by : Midhun Manuel Thomas

Produced by : Full On Studios

Written by : John Manthrickal

Music : Sooraj S. Kurup

Cinematography : Satheesh Kurup

Alamara 2/5

അലമാര എന്ന ടൈറ്റിൽ സൃഷ്ട്ടിക്കുന്ന കൗതുകത്തിന്റെ 10% പോലും തിരിച്ചുതരാത്ത സിനിമ. LJ Films വിതരത്തിനെടുത്ത സിനിമ, ആൻ മരിയക്ക് ശേഷമുള്ള മിഥുന്റെ സിനിമ തുടങ്ങിയ പുറം മോടികൾ മാത്രമേ സിനിമക്കുള്ളു.


Plot

അരുൺ എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ ഇത്, ഒരുപാട് പെണ്ണുകാ നടത്തി അവസാനം ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നു, അതിനു ശേഷം സ്വന്തം കുടുംബത്തിലും, ഭാര്യയുടെ കുടുംബത്തിലും, സ്വന്തം വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയിൽ ഉള്ളത്. ഒരു സീരിയൽ നിലവാരം പോലും സിനിയമയിൽ പലയിടത്തും ഉണ്ടായില്ല. ചില തമാശകൾ രസിപ്പിച്ചെങ്കിലും ഒട്ടുമിക്ക തമാശകളും പാകിസ്ഥാൻ വിട്ട റോക്കറ്റ് പോലെയായിപ്പോയി.


Script and direction

ദയനീയമായ ഒരു തിരക്കഥ. ശരാശരിയിലും മുകളിലേക്ക് ഒരു സ്ഥലത്തും ഉയരാതിരുന്ന സംവിധാനം. ആദ്യ പകുതി പിന്നെയും കണ്ടിരിക്കാം എങ്കിലും രണ്ടാം പകുതി അങ്ങേയറ്റം ബോറടിപ്പിച്ചു.


Performance

ഒരുവിധം ഭംഗിയായി സണ്ണി വെയിൻ അഭിനയിച്ചിട്ടുണ്ട്. നായിക കഥാപാത്രം ചെയ്ത അതിഥി രവിയും തന്റെ വേഷം നന്നായി തന്നെ ചെയ്തു. അജു വർഗീസ്, സൈജു കുറിപ്പ്, ബിജുക്കുട്ടൻ തുടങ്ങിയവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു. പക്ഷെ മണികണ്ഠൻ ആചാരി അവതരിപ്പിച്ച കഥാപാത്രം മോശമായിരുന്നു.


Songs and BGM

ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തിയുള്ളൂ എങ്കിലും നല്ല പശ്ചാത്തല സംഗീതം ഒരുക്കാൻ സൂരജിനു കഴിഞ്ഞു


Overall

എന്തിനോ വേണ്ടി തിളച്ച സാംബാർ.! ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ. മോശം തടിയിൽ നിർമിച്ചിട്ടു ചുമ്മാ പോളിഷ് ചെയ്ത്  മിനുക്കാൻ നോക്കിയ അലമാര.