KBO Updates

Archives » May 2017 » Adventures Of Omanakuttan

Adventures Of Omanakuttan

Release date : 19 May 2017

Directed by : Rohith V.S

Produced by : Antony Binoy, Biju Pulickal

Written by : Rohith V.S, Sameer Abdul

Music by : Arun Muraleedharan, Dawn Vincent

Cinematography : Akhil George

Edited by : Livingston Mathew

Production company : 4 M Entertainments

Distributed by : 4M Entertainments

ആരാണ് ഞാൻ?!! ഈ ചോദ്യത്തിൽ ആത്മീയതയ്ക്ക് പകരം കൗതുകം നിറക്കാൻ പറ്റുന്നവൻ ആരോ അവൻ ആണ് ഓമനക്കുട്ടൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഈ ചോദ്യമാണ്.

Plot 
ഒരു ഹെയർ ഓയിൽ കമ്പനിയിൽ ജോലി നോക്കുന്ന അദ്ധ്വാനശീലനായ ചെറുപ്പക്കാരനാണ് ഓമനക്കുട്ടൻ. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകുമ്പോഴും ജീവിതത്തിനു ഒരു പച്ചപ്പ് അഥവാ കളർ ഫുൾ നെസ് കൊണ്ട് വരാൻ സാധിക്കുന്നില്ല. പ്രണയം തുറന്നു പറയുമ്പോളും പരാജയം നേരിടുന്ന ആളാണ് ഓമനക്കുട്ടൻ. പിന്നീടങ്ങോട്ട് ഒരു ഫാൻ്റസി ത്രില്ലെർ എന്ന പോലുള്ള കുഞ്ഞു കുഞ്ഞു മുഷിപ്പിക്കലുകൾ ഉള്ള കുഞ്ഞു ചിത്രമാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ.

Script & Direction 
നവാഗതനായ രോഹിത് വി.എസ് കഥയും സംവിധാനവും കൈകാര്യം  ചെയ്തിരിക്കുന്നു. സമീർ അബ്ദുളിന്റെതാണ് തിരക്കഥ. ആദ്യ സംരഭത്തിൽ തന്നെ ഇത്രയും വ്യത്യസ്തത പരീക്ഷിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്. ത്രില്ലെർ വിഭാഗത്തിൽ പെടുത്താൻ പറ്റുന്ന ഈ ചിത്രം പക്ഷെ എല്ലാ തരം പ്രേക്ഷകർക്കും ദഹിക്കണമെന്നില്ല.

മലയാളികൾക്ക് പരിചയമില്ലാത്ത ആഖ്യാന രീതിയിലൂടെ പുതുമ കൊണ്ട് വരാൻ സാധിച്ചെങ്കിലും, ആ ശ്രെമത്തിൽ വന്ന ദൈർഘ്യം ആണ് ആസ്വാദന നിലവാരത്തെ പിന്നിലേക്ക് വലിക്കുന്നത്.

Cast & Performances 
ഈ പരീക്ഷണ ചിത്രം ആസ്വദിക്കാൻ പറ്റുന്നവർക്ക് ആസിഫ് അലിയുടെ മികച്ച പ്രകടനം കാണാൻ സാധിക്കും. ഭാവന - ആസിഫ് അലി പെയർ നന്നായിരുന്നു. സൈജു കുറുപ്പ് , സിദ്ദിഖ്, ഷാജോൺ എന്നിവർ നർമ രംഗങ്ങൾ ഭംഗിയാക്കി. അജു വർഗീസ്, രാഹുൽ മാധവ്, സ്രിന്ദ എന്നിവരാണ് മറ്റു താരങ്ങൾ.

Music, BGM & Other Aspects 
സംഗീതത്തിന് അധികം പ്രാധാന്യം നൽകുന്നില്ല അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ. പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും മികവ് പുലർത്തി.

Overall 
ചിത്രം പ്രേക്ഷകനോട് സംവദിക്കുന്ന ജോണറിനോട് നീതി പുലർത്തിയപ്പോൾ  എല്ലാ തരം പ്രേക്ഷകരെയും തൃപ്ത്തിപ്പെടുത്തുന്ന എന്തോ ഒരു എലമെന്റ് മിസ്സ് ആയി. കുറച്ച് തമാശകൾ നിറഞ്ഞ ബോറടിപ്പിച്ചേക്കാവുന്ന ആദ്യ പകുതി `മനസ്സിൽ കണ്ടു കൊണ്ട് കേറിയാൽ ഈ പരീക്ഷണ ചിത്രം നിരാശപ്പെടുത്തില്ല.