KBO Updates

KBO Index » Adam Joan

Adam Joan

Release date : 1 September 2017

Directed by : Jinu V Abraham

Produced by : B Cinemas, Brijeesh Mohamed, Josemon Simon, Nihal AbdulKader, Rafeeq Sharath Jaweid.

Written by : Jinu V Abraham

Music :  Deepak Dev

Cinematography : Jithu Damodar

Edited by : Ranjan Abraham

Production company : B Cinemas

Distributed by : Renji Panicker Entertainments

തിരക്കഥാകൃത്തായ ജിനു അബ്രാഹാമിൻ്റെ ആദ്യ സംവിധാന സംരംഭമാണ് പൃഥ്വിരാജ് നായകനായ ആദം ജോൻ. സ്കോട്ലൻഡിൻ്റെ മുഴുവൻ മനോഹാരിതയും ഒപ്പിയെടുത്തു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത.


Plot 
ഫ്ലാഷ്ബാക്കിൽ തുടങ്ങുന്ന ചിത്രത്തിൻ്റെ പ്രധാന പ്രധാന കഥ നടക്കുന്നത് സ്കോട്ലൻഡിൽ ആണ് .  ആദമിൻ്റെ  അനുജൻ്റെ  മകൾ നിളയെ കാണാതാവുകയും,  തുടർന്നുള്ള അന്വേഷണവും  ആണ് ഈ സിനിമ.  പ്രൊമോഷൻ തീരെയില്ലാതെ പുറത്തിറങ്ങിയ ചിത്രം  കുറച്ചു ദൈർഖ്യമേറിയത് ആണെങ്കിലും   ആണെങ്കിലും നല്ലൊരു ത്രില്ലെർ ആണ് .

Script & Direction 
സംവിധായകൻ തന്നെയാണ് ചിത്രം എഴുതിയിരിക്കുന്നത്. ദൈർഘ്യമേറിയ സ്ക്രിപ്റ്റ് ഒന്നു ട്രിം ചെയ്തിരുന്നേൽ ഒന്നാന്തരം ഒരു റേസി ത്രില്ലെർ ആകുമായിരുന്നു ഈ സിനിമ, ഡയറക്ടറുടെ വക സ്ലോ മോഷൻ സീൻസ് കൂടി ആയപ്പോൾ ദൈർഖ്യം ഏറി വരുന്ന ഫീലിംഗ് ആണ് പ്രേക്ഷകന്.  എങ്കിലും  അവസാനിക്കുമ്പോൾ പ്രേക്ഷകന് നിരാശ സമ്മാനിക്കുന്നില്ല ആദം ജോൻ. 

Cast &  Performance 
പ്രിഥ്വിരാജിനു ചേരുന്ന വേഷമാണു ചിത്രത്തിലെ ആദം.  വളരെ നന്നായി തന്നെ അദ്ദേഹം തൻ്റെ വേഷം ചെയ്തു, പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിൽ .  നരെയ്ൻ തൻ്റെ സേഫ് സോണിൽ നിന്ന് കൊണ്ട് തന്നെ ഭംഗിയാക്കി. അതുപോലെ തന്നെ ഭാവനയും.  രാഹുൽ  മാധവ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  വളരെ കുറച്ചു കഥാപാത്രങ്ങൾ ബേസ് ചെയ്താണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്, അതും കുറെയേറെ പ്രെഡിക്റ്റബിൾ ആയി. അതുകൊണ്ടു തന്നെ ചിത്രം ആവശ്യപ്പെടുന്ന മികച്ച പെർഫോമൻസ് എല്ലാവരും കാഴ്ച വച്ചിട്ടുണ്ട്. നായിക ആയി വേഷമിട്ട എമി എന്ന മിഷ്ടിക്ക്  കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.


Songs,  BGM & Other Aspects
ദീപക് ദേവിൻ്റെ ഗാനങ്ങൾ റിലീസിന് മുൻപേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. പൃഥ്വിരാജ് ഒരിടവേളയ്ക് ശേഷം പാടിയ ഗാനവും ചിത്രത്തിലുണ്ട്.  ചിത്രത്തിൻ്റെ പോക്ക് സ്ലോ ആയിരുന്നു എങ്കിലും ആ മൂഡിനോട് ചേർന്ന് നിക്കുന്ന ഗാനങ്ങൾ തന്നെയാണ് ദീപക് ദേവിൻ്റെ, അത് പോലെ തന്നെയായിരുന്നു BGM.  ചിത്രത്തിൽ ഏറ്റവും എടുത്തു പറയേണ്ടത് ജിത്തു ദാമോദർ എന്ന ചായഗ്രാഹകൻറെ  വർക് തന്നെയാണ്. അങ്ങേയറ്റം ഭംഗിയുള്ള ഫ്രയിമുകൾ ആയിരുന്നു ഓരോന്നും.ഓരോന്നും.ഡാർക്ക് ത്രില്ലെർ മൂഡിനനുസരിച് ഉള്ള കളർ ടോണും ആസ്വാദ്യകരമായി.

Overall 
ഡാർക്ക് ടോണിലുള്ള ലെങ്ങ്തി ത്രില്ലെർ എന്നാണു ആദം ജോണിന് ചേരുന്ന വിശേഷണം. ദൈർഘ്യം എന്ന ഫാക്ടർ ആണ് ചിത്രത്തെ മോശമായി ബാധിക്കുന്നത്. ഒരു ട്രിമ്ഡ് വേർഷൻ കുറേ കൂടെ ആസ്വാദ്യകരമായിരിക്കും