KBO Updates

Archives » May 2017 » Achayans

Achayans

Release date : 19 May 2017

Directed by : Kannan Thamarakkulam

Produced by : C. K. Padma Kumar

Written by : Sethu

Music by : Ratheesh Vega

Cinematography : Pradeep Nair

Edited by : Ranjith K. R.

Production company : D N V P Creations

Distributed by : Rejaputhra Release

കണ്ണൻ താമരകുളത്തിൻ്റെ ആദ്യ ചിത്രങ്ങളുടെ നിലവാരത്തിൽ നിന്നും ലവലേശം മാറാത്ത സിനിമയാണ് അച്ചായൻസും.  തട്ടുപൊളിപ്പൻ തമാശകൾ നിറഞ്ഞ ഒരു ശരാശരി ചിത്രം.  

Plot 
വലിയൊരു തറവാട്ടിലെ അംഗങ്ങളായ 3 അച്ചായന്മാരുടെ ജീവിതത്തിലേക്ക് രണ്ടു സ്ത്രീകൾ കടന്നുവരുകയും,  അതിനുശേഷം അവർക്കുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിൽ ഉള്ളത്.  

Script and Direction 
കസിൻസ് എന്ന ചിത്രത്തിനു ശേഷം സേതുവിൻ്റെ തിരക്കഥയിൽ വന്ന ചിത്രമാണ് അച്ചായൻസ്,  മോശം കഥയും മോശം തിരകഥയും ആണ് ചിത്രത്തിന്റെയെന്നു പറയാതെ വയ്യ.  ഈ ഒരു തിരക്കഥയെ ഇങ്ങനെയെങ്കിലും ഒരുക്കിയതിനു സംവിധായകനെ അഭിനന്ദിക്കാതെ വയ്യ.  രണ്ടാം പകുതിയിൽ സീനിയർസ് സിനിമ പോലെ ഒരുക്കാൻ നോക്കിയെങ്കിലും ഏറ്റില്ല. 

Cast and Performance
ജയറാം റോയ് എന്ന തൻ്റെ വേഷം ഭംഗിയായി ചെയ്തു.  ഉണ്ണിമുകുന്ദൻ്റെ പ്രകടനം ശരാശരി ആയിരുന്നു. നായികമാരിൽ അനു സിതാരയുടെ പെർഫോമൻസ് കൊള്ളാമായിരുന്നു.  അമല പോൾ,  ശിവദാ എന്നിവരുടെ പ്രകടനം ശരാശരി നിലവാരത്തിൽ ഒതുങ്ങി.  സിദ്ദിഖ്, സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം തുടങ്ങിയവർ മോശമായില്ല. പിഷാരടി, ജനാർദനൻ,  കവിയൂർ പൊന്നമ്മ തുണ്ടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.  പോലീസ് ഓഫീസർ ആയെത്തിയ പ്രകാശ്‌ രാജിൻ്റെ പ്രകടനം നന്നായിരുന്നു. 


Songs and BGM & Other Aspects
രതിഷ് വേഗയുടെ  ഉണ്ണിമുകുന്ദൻ പാടിയ  ഗാനം ഒഴികെ മറ്റു ഗാനങ്ങൾ എല്ലാം തന്നെ മോശമായിരുന്നു എന്ന് പറയാതെ വയ്യ.  അതേപോലെ ഗോപി സുന്ദറിൻ്റെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരമേ പുലർത്തിയുള്ളു. അത്ര മികച്ചതെന്ന് പറയാവുന്ന ഒരു ഛായാഗ്രഹണം അല്ല ചിത്രത്തിലേതു.  മോശമാക്കിയില്ല എന്ന് മാത്രം.  


Overall 
ബോറടിച്ചു കാണാവുന്ന ആദ്യ പകുതിയെ അപേക്ഷിച്ച്  നിലവാരമുള്ള രണ്ടാം പകുതി ചിത്രത്തിലുണ്ട്. ഒരു പരിധി വരെ രണ്ടാം പകുതി എൻഗേജിങ് ആക്കുന്നതിൽ  സംവിധായകൻ വിജയിച്ചിട്ടുമുണ്ട്. ഒരു ടൈം പാസ്‌ മൂവി എന്ന ഗണത്തിൽ പെടുത്താവുന്ന ചിത്രം