KBO Updates

Archives » March 2017 » Aby Index

ABY

Release : February 23 2017
Directed by : Srikant Murali
Written by : Santhosh Echikkanam
BGM : Anil Johnson
Produced by : Suvin K Varkey
Music : Bijibal
Cinematography : Sudheer Surendran
Distribution : Central Films


3/5
Aby Index

ഒരു സ്വപ്നം പോലെ കണ്ടിരിക്കാവുന്ന ഫാന്റസി ചിത്രമാണ് എബി. ട്വിസ്റ്റുകൾ കൊണ്ടുള്ള മാജിക് ഒന്നും ഇല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു കൊച്ചു നല്ല സിനിമ.

Plot
പറക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു പയ്യന്റെ കഥയാണ് എബി. ടൈറ്റിൽ കാരക്ടർ ആയി വിനീത് ശ്രീനിവാസൻ. ട്രെയിലറിൽ കാണുന്നത് പോലെ പറക്കാൻ ഉള്ള ശ്രെമങ്ങൾ ആണ് ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Script and direction
ഒരു മികച്ച തിരക്കഥയുടെ അഭാവം ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. മോട്ടിവേഷണൽ ജോണറിൽ ഉള്ള സിനിമകളുടെ സ്ഥിരം ചേരുവകൾ എബിയിലും ഉണ്ട്. ക്ളീഷേകൾ എന്ന് വിളിക്കാവുന്നവ. ഛായാഗ്രാഹണ മികവിലൂടെയും , മികച്ചതല്ലെങ്കിലും നല്ല രീതിയിലുള്ള സംവിധാനത്തിലൂടെയും കുറെയേറെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്കു സാധിക്കുന്നുണ്ട്. രണ്ടാം പകുതിയുടെ തുടക്കം എങ്കിലും ഒരു കല്ലുകടിയാണ്.

Cast and performance
താനൊരു നല്ല നടനല്ല എന്ന് മുൻപ് പറഞ്ഞിട്ടുള്ളയാളാണ് വിനീത്. പറഞ്ഞത് ഏകദേശം ശെരി വെക്കുന്ന പ്രകടനം ആയിരുന്നു ചിത്രത്തിൽ.  നായിക ആയി മെറീന തിളങ്ങി. അജു വർഗീസ്, സുരാജ് , സുധീർ കരമന, വിനീത കോശി  തുടങ്ങിയവർ തങ്ങളുടെ ഭാഗം നന്നാക്കി.

Cinematography
ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഛായഗ്രാഹണം തന്നെയാണ്. അതിമനോഹരമായി കാമറ കൈകാര്യം ചെയ്ത സുധീർ സുരേന്ദ്രന് അഭിനന്ദനങ്ങൾ.

Songs and BGM
ഗാനങ്ങളെ അപേക്ഷിച്ച് പശ്ചാത്തല സംഗീതം മികവ് പുലർത്തി.

Overall
ദൃശ്യ ഭംഗി കൊണ്ട് മികച്ചു നിൽക്കുന്ന ഒരു  സിനിമാ അനുഭവം ആണ് എബി. മലയാളത്തിലെ മോട്ടിവേഷണൽ സിനിമകളുടെ ശ്രേണിയിലേക്ക് ഒരു സിനിമ കൂടി ചേർക്കാം. എല്ലാ തരക്കാർക്കും കണ്ടിരിക്കാവുന്ന ഒരു നല്ല കുഞ്ഞു സിനിമ.