KBO Updates

KBO Index » Aadhi

Aadhi

Release date : 26 January 2018

Directed by : Jeethu Joseph

Produced by : Antony Perumbavoor

Written by : Jeethu Joseph

Music by : Anil Johnson

Cinematography : Satheesh Kurup

Edited by : Ayoob Khan

Production company : Aashirvad Cinemas

Distributed by : Maxlab Cinemas and Entertainment

പ്രണവ് മോഹൻലാലിൻറെ നായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രമാണ് ജീത്തു ജോസഫിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദി.

Plot
സിനിമാ മേഖലയിൽ സംഗീത സംവിധായകൻ ആവണം എന്ന ആഗ്രഹവുമായി നടക്കുന്ന ആദിത്യ മോഹൻ എന്ന ചെറുപ്പക്കാരൻറെ കഥയാണ് ആദി. മിശ്രവിവാഹിതരായ മാതാപിതാക്കളുടെ ഒറ്റ മോനായി, സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു പാവം പയ്യൻ. ആദി ബാംഗ്ലൂരിലേക്ക് പോകുന്നതും അവിടെ ഉണ്ടാകുന്ന ഒരു കുരുക്കിൽ നിന്നും രക്ഷപ്പെടാനുള്ള ഓട്ടവുമാണ് ചിത്രത്തിൻറെ പ്ലോട്ട്.

Script & Direction
സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ചിത്രം എഴുതിയിരിക്കുന്നതും. ഹീറോയിസം എന്ന കൺസപ്റ്റ് തന്നെ ചിത്രത്തിലില്ലാത്ത ഫാമിലി ബേസ്ഡ് ത്രില്ലെർ ആണ് ആദി. ഫാമിലി എലെമെന്റ്സ് ധാരാളം ഉള്ള ചിത്രത്തിൽ ദൈർഘ്യം കൂടുതലുള്ള ആക്ഷൻ രംഗങ്ങൾ ഹൈലൈറ്റ് ആണ്. പാർക്കർ രീതിയിലുള്ള ആക്ഷൻ രംഗങ്ങൾ ആണ് ഏറിയ പങ്കും.

ജീത്തു തൻറെ പണി നല്ല ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ആദ്യ 30 മിനുട്ടുകൾ കഴിഞ്ഞു ത്രില്ലെർ പാറ്റെർനിലേക്ക് ചിത്രം മാറുന്നു. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ചിത്രം അയൂബ് ഖാൻറെ ക്രിസ്പ് എഡിറ്റിംഗിൽ കൂടെ പുറത്തു വന്നപ്പോൾ ജീത്തുവിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ചിത്രം ആയി മാറി.

Cast & Performances
പുതുമുഖ നായകൻറേതായ ചെറിയ ലെറ്റ്ഡൗൺസ് ചില സീനുകളിൽ പ്രകടമാണ്. പ്രത്യേകിച്ച് കാഷ്വൽ ആയുള്ള ഫാമിലി സീൻസിൽ. എന്നാൽ എൻഗേജ്ഡ് ആയി ഉള്ള രംഗങ്ങളിൽ പ്രണവ് മികവ് പുലർത്തി. പ്രത്യേകിച്ച് പാർക്കർ ആക്ഷൻ രംഗങ്ങളിൽ ഉള്ള എനർജി ലെവൽ മികച്ചതായിരുന്നു. 3 ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിൽ ഏറിയ പങ്കും പാർക്കർ ആക്ഷൻ ആണ്. അതുകൊണ്ടു തന്നെ സീക്വന്സുകൾ ദൈർഘ്യമേറിയതും എൻഗേജിങ്ങും ആണ്.

ആദിയുടെ അച്ഛൻ വേഷം ചെയ്ത സിദ്ദിക്കും 'അമ്മ വേഷം ചെയ്ത ലെനയും നന്നായി. സിദ്ദിക്കിൻറെ ട്രേഡ്മാർക് ആയ ഇമോഷണൽ സീനുകൾ ഈ ചിത്രത്തിലുമുണ്ട്. മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗപതി ബാബു, മേഘനാദൻ, ഷറഫുദീൻ, അനുശ്രീ, സിജു വിൽസൺ, സിജോയ് വർഗീസ് എന്നിവരാണ്. മേഘനാദന് ചിത്രത്തിൽ ഏറിയ പങ്കും ഉള്ള നല്ല വേഷമാണ് കുറെ നാളിന് ശേഷം കിട്ടിയിരിക്കുന്നത്. ഷറഫുദീനും നന്നായി. മോഹൻലാലിൻറെ ഗസ്റ്റ് അപ്പിയറൻസും ആദ്യ പകുതിയിൽ ഉണ്ട്.

Songs, BGM & Other Technical Aspects
അനിൽ ജോൺസൺ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ 3 ഗാനങ്ങൾ ആണുള്ളത്. നിലവാരം പുലർത്തുന്ന ഗാനങ്ങൾ ആയിരുന്നു മൂന്നും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനം ചിത്രത്തിൻറെ ടൈറ്റിൽ സീക്വൻസിൽ അവതരിപ്പിച്ചിട്ടുണ്ട്. BGM ആണ് ചിത്രത്തിൻറെ ഹൈലൈറ്. ആദ്യ അറ മണിക്കൂർ കഴിഞ്ഞു ത്രില്ലെർ ട്രാക്കിലേക്ക് മാറുന്ന ചിത്രത്തെ നല്ല രീതിയിൽ BGM കൊണ്ട് ലിഫ്റ്റ് ചെയ്തിട്ടുണ്ട്. മാഗ്‌മിത്തിൻറെ VFX പതിവ് പോലെ നന്നായി. സതീഷ് കുറുപ്പിന്റെ ഛായാഗ്രാണവും നന്നായി. പാർക്കർ സീക്വന്സുകളും ടെക്നിക്കൽ എന്ന സെക്ഷനിൽ ഉൾപ്പെടുത്താവുന്നതാണ്, മികച്ച ആക്ഷൻ കൊറിയോഗ്രാഫി.

Overall
പ്രണവ് മോഹൻലാൽ നായകൻ എന്ന രീതിയിൽ അഭിനയിച്ച ആദ്യ ചിത്രം തന്നെ പ്രതീക്ഷകൾക്ക് അതീതമായി വന്നു. ഈ ഒരു കഥാപാത്രം കൊണ്ട് പ്രണവ് എന്ന നടനെ ജഡ്ജ് ചെയ്യാൻ പറ്റില്ലെങ്കിലും മലയാളത്തിന് മറ്റൊരു യുവതാരം കൂടെ വന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം തന്നെയാണ് ആദി. ഒരു ആക്ഷൻ പാക്കഡ്‌ ഫാമിലി ത്രില്ലെർ.