KBO Updates

Archives » April 2017 » 1971 Beyond Borders

1971 Beyond Borders

Release date : 7 April 2017

Directed by : Major Ravi

Produced by : Haneef Mohammed

Written by : Major Ravi, Shiju Nambyath

Music by : Siddharth Vipin, Najim Arshad, Rahul Subramanian

BGM : Gopi Sunder

Cinematography : Sujith Vaassudev

Production company : Red Rose Creations

മോഹൻലാലിൻറെ മേജർ മഹാദേവൻ ആയുള്ള നാലാമത്തെ ചിത്രം, മേജർ സഹദേവൻ എന്ന കഥാപാത്രം, 1971 ഇന്ത്യ - പാക് യുദ്ധം പ്രതിപാദിക്കുന്ന ചിത്രം എന്നീ നിലകളിൽ റിലീസിന് മുൻപേ വാർത്തകളിൽ നിറഞ്ഞതാണ് 1971 Beyond Borders. 

Plot 
മേജർ മഹാദേവന്റെ UN മിഷനോട് കൂടി ആരംഭിക്കുന്ന ചിത്രം പ്രതിപാദിക്കുന്നത് മേജർ സഹദേവന്റെ 1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തോട് അനുബന്ധിച്ചുള്ള കഥയാണ്. 46 വർഷങ്ങൾക്ക് മുൻപ് നടന്ന യുദ്ധത്തിന്റെ അനുഭവങ്ങൾ മേജർ സഹദേവൻ ഫ്ലാഷ്ബാക്കിലൂടെ പറയുന്നതാണ് കഥ. പട്ടാളക്കാരന്റെ ആത്മസംഘർഷങ്ങളും, യുദ്ധത്തിന്റെ അനന്തര ഫലങ്ങളുമാണ് ചിത്രം എടുത്ത് കാണിക്കുന്നത്.  

Script & Direction 
മികച്ചു നിൽക്കുന്ന സംഭാഷണങ്ങൾ ഉള്ള ചിത്രത്തിൽ ഗ്രിപ്പില്ലാതെ പോകുന്ന സ്ക്രിപ്റ്റ് കല്ലുകടിയാണ്. യുദ്ധം, വൈകാരികത, നേതാക്കളുടെ യുദ്ധക്കൊതി, ദേശീയത എന്നിവ ചേർന്നപ്പോ വലിയ ക്യാൻവാസിൽ ആയ സിനിമയെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു.

Cast & Performance 
മോഹൻലാലിന്റെ എനെർജിറ്റിക് പെർഫോമൻസ് ചിത്രത്തെ പല രംഗങ്ങളിലും സ്വാധീനിച്ചിട്ടുണ്ട്. പാക് കേണൽ റാണ ആയി അഭിനയിച്ച ആളും മികവ് പുലർത്തി. ആശാ ശരത്, അല്ലു സിരീഷ്, സുധീർ കരമന, മണിക്കുട്ടൻ, രഞ്ജി പണിക്കർ, സൈജു കുറുപ്പ് എന്നിവർ ആണ് മറ്റു താരങ്ങൾ.  അത്ര മോശമല്ലാത്ത പ്രകടനം അല്ലു സിരീഷ് കാഴ്ച വച്ചു. ബാക്കിയുള്ളവരൊക്കെ കിട്ടിയ വേഷം ഭംഗിയാക്കി.

Songs, BGM & Cinematography 
സിദ്ധാർത്ഥ്‌ വിപിൻ, നജീം അർഷാദ്‌, രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങളിൽ സിനിമയുടെ  താളത്തിനോട് ചേർന്ന് നിന്നപ്പോൾ അവസാന ഹിന്ദി ഗാനമൊഴികെ ബാക്കി രണ്ടും ശരാശരിയിൽ ഒതുങ്ങി. ഗോപി സുന്ദർ BGM മോശമാക്കിയില്ല.

സുജിത് വാസുദേവിന്റെ ഛായാഗ്രാഹണം പതിവ് പോലെ മികവ് പുലർത്തി. യുദ്ധരംഗങ്ങളും മറ്റും നൽകിയ ദൃശ്യാനുഭവം മികച്ചതായിരുന്നു.

Overall 
മേജർ രവി - മോഹൻലാൽ സിനിമകളുടെ അതേ ശൈലിയിൽ നീങ്ങുന്ന ചിത്രം. ക്ളീഷേ ഡയലോഗുകൾ /  സീനുകൾ കുറെ ഒക്കെ ഒഴിവാക്കിയെങ്കിലും വൈകാരികതയിൽ ഊന്നിയ ആഖ്യാനത്തിന് സിനിമയുടെ പേസ് നിലനിർത്താൻ കഴിഞ്ഞില്ല.